അഭയ കേസ്: കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ സി.ബി.െഎ
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കോടതിയുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാനാകാതെ സി.ബി.െഎ. കേസ് പരിഗണിക്കവെ കോടതി ഉന്നയിച്ച പല ചോദ്യങ്ങൾക്കും അന്വേഷണോദ്യോഗസ്ഥന് കൃത്യമായ മറുപടി നൽകാൻ സാധിച്ചില്ല. കേസിെൻറ രേഖകൾ അടങ്ങിയ ഫയലുകൾ മാറ്റിെവച്ച് ആർ.ഡി.ഒ ഓഫിസിലെ ജീവനക്കാർ തൊണ്ടിമുതൽ നശിപ്പിച്ചത് സംശയമുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾതന്നെ സി.ബി.െഎ കോടതി ജഡ്ജി നാസർ ഉന്നയിച്ച പല സംശയങ്ങൾക്കും മറുപടി നൽകാൻ സി.ബി.െഎക്ക് സാധിച്ചിരുന്നില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട അപാകതകളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയുടെ സംശയങ്ങൾ ദുരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച അഭയ േകസ് അന്വേഷണ ഉദ്യോഗസ്ഥൻ ദേവരാജ് ഹാജരായെങ്കിലും കൃത്യമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനും സാധിച്ചില്ല. അന്വേഷണ റിപ്പോർട്ടിലെ പല പരാമർശങ്ങളെ സംബന്ധിച്ചും ജഡ്ജി ആവർത്തിച്ച് േചാദിച്ചെങ്കിലും വിശദീകരണമുണ്ടായില്ല. റിട്ട. എസ്.പി കെ.ടി. മൈക്കിൾ ഉൾെപ്പടെയുള്ളവർ അഭയ കേസിെൻറ തെളിവ് നശിപ്പിെച്ചന്ന ഹരജി പരിഗണിക്കവെയാണ് കോടതി പല സംശയങ്ങളും ഉന്നയിച്ചത്.
തെളിവ് നശിപ്പിച്ചവർക്കെതിരെ വിചാരണഘട്ടത്തിൽ ഇ.സി.ആർ.പി.സി 195 വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ അനുമതിയില്ലാതെ പ്രതിയാക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സി.ബി.െഎ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്വേഷണോദ്യോഗസ്ഥനായിരുന്ന മൈക്കിളിന് പുറമെ ആർ.ഡി.ഒയായിരുന്ന എസ്.ജി.കെ. കിഷോർ, സി.ബി.െഎ മുൻ എസ്.പി ത്യാഗരാജൻ, ആർ.ഡി.ഒ ഒാഫിസിലെ മുൻ സൂപ്രണ്ട് ഏലിയാമ്മ, ക്ലർക്ക് കെ.എൻ. മുരളീധരൻ, പയസ് ടെൻത് കോൺവെൻറിലെ അടുക്കള ജീവനക്കാരിയായിരുന്ന അച്ചാമ്മ, ത്രേസ്യാമ്മ, സിസ്റ്റർ ഷേർലി എന്നിവരെയും കേസിൽ പ്രതിചേർക്കണമെന്നാണ് ഹരജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ ആവശ്യപ്പെട്ടത്. അത് പരിഗണിക്കുേമ്പാഴാണ് കോടതി സി.ബി.െഎ ഉദ്യോഗസ്ഥനോട് ചില സംശയങ്ങൾ പ്രകടിപ്പിച്ചത്.
1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29നാണ് സി.ബി.ഐ ഏറ്റെടുത്തത്. തെളിവ് നശിപ്പിെച്ചന്ന് ആരോപിക്കപ്പെട്ട കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. ആഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെയുൾപ്പെടെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇവർ മരിച്ചതിനാൽ കേസിൽ ഇപ്പോൾ മൂന്ന് പ്രതികളാണുള്ളത്. ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. തുടർവാദത്തിനായി കേസ് ഈ മാസം 17ന് കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.