ലാവ്ലിൻ കേസ്: സി.ബി.െഎ സുപ്രീംകോടതിയിൽ അപ്പീൽ നൽകും
text_fieldsകൊച്ചി: ലാവലിൻ കേസിൽ സി.ബി.െഎ സുപ്രീം കോടതിയിലേക്ക്. പിണറായി വിജയൻ ഉൾെപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ നവംബർ 20ന് മുമ്പ് അപ്പീൽ നൽകാനാണ് കൊച്ചിയിലെ സി.ബി.െഎ അഴിമതിവിരുദ്ധ യൂനിറ്റിെൻറ തീരുമാനം. കേസിൽ ഹൈകോടതി വിധി വന്നിട്ട് 21ന് 90 ദിവസം തികയുകയാണ്. ഏഴാം പ്രതിയായ പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ കോടതി കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വിചാരണ നേരിടണെമന്നും നിർദേശിച്ചിരുന്നു.
കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്ന വിലയിരുത്തലോടെ പിണറായി അടക്കം ഒമ്പത് പേർക്കെതിരെ കുറ്റപത്രം റദ്ദ് ചെയ്ത 2013 ലെ തിരുവനന്തപുരം സി.ബി.െഎ കോടതി വിധിക്കെതിരെ നൽകിയ റിവിഷൻ ഹരജിയിലായിരുന്നു ആഗസ്റ്റ് 23ന് ഹൈകോടതി ഉത്തരവ്. വിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽ നൽകാത്ത സി.ബി.െഎ. നിലപാട് രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. പടയൊരുക്കം യാത്ര നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കേസിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് വിമർശനം കടുപ്പിച്ചു. തൊട്ടു പിന്നാലെയാണ് സി.ബി.െഎ അപ്പീൽ നൽകാനുള്ള തീരുമാനം അറിയിച്ചത്.
അപ്പീൽ പോകാെമന്ന് ഹൈകോടതിയിൽ സി.ബി.െഎക്ക് വേണ്ടി ഹാജരായ അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ കെ.എം. നടരാജൻ നേരേത്ത കത്തു നൽകിയിരുന്നു. വിചാരണ നേരിടേണ്ട കസ്തൂരി രംഗഅയ്യർ ഉൾപ്പെടെ രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഇതിനകം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട േകസിൽ സി.ബി.െഎ യുെട ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിൽ കുറ്റപത്രത്തിലെ വീഴ്ചകളെല്ലാം പരിശോധിച്ചശേഷമാകും അപ്പീൽ സമർപ്പിക്കുക.
പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിന് കരാർ നൽകിയതിൽ 374 കോടിയുടെ ക്രമക്കേട് ആരോപിച്ചാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.