സി.ബി.െഎയെ പേടി; സർക്കാറിേൻറത് കരുതലോടെയുള്ള തന്ത്രപരമായ നീക്കം
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിൽ സർക്കാറിേൻറത് തന്ത്രപരമായ നീക്കം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ചോദ്യം ചെയ്യുന്ന നിലയിലേക്ക് പോകുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. ഭാവിയിൽ സി.ബി.െഎ കൂടുതൽ അധികാരങ്ങൾ പ്രയോഗിക്കുന്നതിന് തടയാനുള്ള നീക്കങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്.
സർക്കാറിനെ പൊതുജനമധ്യത്തിൽ അപഹസിക്കാൻ അന്വേഷണം ഉപയോഗിക്കുമെന്നാണ് ഭയം. സി.ബി.െഎ അന്വേഷണം തടയാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഹൈകോടതി സി.ബി.െഎെക്കതിരായ ഹരജി പരിഗണിക്കുേമ്പാൾ വിജിലൻസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടും.
എൽ.ഡി.എഫ് യോഗം സി.ബി.െഎയെ കയറൂരി വിടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് മന്ത്രിസഭ ചേർന്ന് ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഉടൻ ഹരജി നൽകുകയും ചെയ്തു. യൂനിടാക്കും റെഡ് ക്രസൻറും തമ്മിലാണ് കരാറെന്നും സര്‍ക്കാറിന് ബന്ധമില്ലെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ പദ്ധതി ആരംഭത്തിൽ ലൈഫ് മിഷനാണ് ധാരണപത്രം ഒപ്പിട്ടതെന്നത് സർക്കാറിന് തിരിച്ചടിയാേയക്കും.
നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. സർക്കാറിെൻറയോ ഹൈകോടതിയുടെയോ നിർദേശമില്ലാതെ സി.ബി.ഐക്ക് കേസ് ഏറ്റെടുക്കാനാകില്ലെന്നാണ് നിലപാട്. ലൈഫ് പദ്ധതി വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.ഐ) പരിധിയിൽ വരിെല്ലന്നും ചൂണ്ടിക്കാട്ടും. എന്നാൽ എഫ്.സി.ആർ.െഎ 35ാം വകുപ്പും ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സി.ബി.ഐ അന്വേഷണം. ഒരു കോടിക്ക് മുകളിലുള്ള സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നേരിട്ട് കേസെടുക്കാനാകുമെന്ന വാദമാകും സി.ബി.െഎ ഉന്നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.