ഫസൽ, ഷുക്കൂർ, മനോജ്... ഇപ്പോൾ ഷുഹൈബും; വിവാദങ്ങളുടെ പാതയിൽ സി.ബി.െഎ വീണ്ടും
text_fieldsകണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളുടെ വിവാദങ്ങൾക്ക് വിധിയുണ്ടാക്കാൻ വീണ്ടുെമാരു സി.ബി.െഎ ഉൗഴം. എൻ.ഡി.എഫ് പ്രവർത്തകൻ തലശ്ശേരിയിലെ ഫസൽ, എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ ഇളന്തോട്ടത്തിൽ മനോജ് എന്നിവർ കൊല്ലപ്പെട്ട കേസുകളാണ് നിലവിൽ സി.ബി.െഎ അന്വേഷിച്ചുവരുന്നത്. ഷുഹൈബ് കേസ് കൂടി ഇതിൽ ചേരുേമ്പാൾ നാലു കേസിലും പ്രതിസ്ഥാനത്ത് സി.പി.എമ്മാെണന്നത് യാദൃച്ഛികമല്ലാത്ത കൗതുകമാണ്.
അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് കേസുകളിൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ പ്രതിപ്പട്ടികയിലുണ്ട്. ഫസൽ വധക്കേസിൽ സി.പി.എം നേതാക്കളായ കാരായിമാർ ഉൾപ്പെട്ടു. ഷുഹൈബ് വധക്കേസ് ഏത് നേതാവിലെത്തിച്ചേരുമെന്നത് ഉറ്റുനോക്കപ്പെടുകയാണ്. ഫസൽ, മനോജ് വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. ഷുക്കൂർ കേസന്വേഷണം പ്രതികളായ ടി.വി. രാജേഷ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ എന്നിവർ നൽകിയ ഹരജിയെ തുടർന്ന് ഹൈകോടതി സ്റ്റേചെയ്തിരുെന്നങ്കിലും ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ റദ്ദ്ചെയ്ത സി.ബി.െഎ പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2006 ഒക്ടോബർ 22ന് കൊല്ലപ്പെട്ട ഫസലിെൻറ കേസ് 2008 ഫെബ്രുവരി 14നാണ് ഹൈകോടതി സി.ബി.െഎക്ക് വിട്ടത്. ഫസലിെൻറ വിധവ മറിയുവിെൻറ ഹരജിയെ തുടർന്നായിരുന്നു അത്.
ഫസൽ കേസിൽ പ്രതികളായ സി.പി.എം ജില്ല കമ്മിറ്റിയംഗം കാരായി രാജൻ, തലശ്ശേരി ഏരിയ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരൻ എന്നിവർ ജാമ്യവ്യവസ്ഥപ്രകാരം എറണാകുളം ജില്ലയിൽ താമസിച്ചുവരുകയാണ്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. മാതാവ് ആത്തിക്ക ഹൈകോടതിയെ സമീപിച്ചപ്പോഴാണ് ഷുക്കൂർ കേസ് അന്വേഷണത്തിന് സി.ബി.െഎ എത്തിയത്. കേസിൽ പി. ജയരാജനെ പ്രതിചേർത്ത് അറസ്റ്റ്ചെയ്തിരുന്നു. ഇൗ കേസിൽ പി. ജയരാജൻ ഇപ്പോൾ ജാമ്യത്തിലാണ്. 2014 സെപ്റ്റംബർ ഒന്നിന് കതിരൂരിലെ മനോജ് വധം സി.ബി.െഎക്ക് വിട്ടത് ഉമ്മൻ ചാണ്ടി സർക്കാറാണ്. കേന്ദ്രസർക്കാറിെൻറ താൽപര്യപ്രകാരമായിരുന്നു അന്നത്തെ യു.ഡി.എഫ് സർക്കാറിെൻറ തീരുമാനം. തലശ്ശേരി ഗവ. റെസ്റ്റ്ഹൗസിൽ ക്യാമ്പ് ഓഫിസ് തുറന്നാണ് സി.ബി.െഎ കണ്ണൂരിലെ രാഷ്ട്രീയ കേസുകളുടെ അന്വേഷണം നടത്തിയിരുന്നത്. പിന്നീട് കേസന്വേഷണം കൊച്ചിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.