28 വർഷങ്ങൾ... അഭയ കേസിൽ ഡിസംബർ 22ന് സി.ബി.ഐ കോടതി വിധി പറയും
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ പ്രതിഭാഗവും പ്രോസിക്യൂഷൻ വാദവും വ്യാഴാഴ്ച പൂർത്തിയായി. സി.ബി.ഐ കോടതി ജഡ്‌ജി കെ. സനൽകുമാർ ഡിസംബർ 22ന് വിധി പറയും. കഴിഞ്ഞ വർഷം ആഗസ്റ്റ് 26നാണ് അഭയ കേസിെൻറ വിചാരണ സി.ബി.ഐ കോടതിയിൽ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായി 49 പേരെയാണ് കോടതിയിൽ വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കാൻ പ്രതികൾക്ക് സാധിച്ചില്ല.
2008 നവംബർ 18നാണ് പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്‍തത്. 2009 ജൂലൈ 17നാണ് പ്രതികൾക്കെതിരെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരായ വിചാരണയിലാണ് കോടതി 22ന് വിധി പറയുന്നത്. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയിൽ അപ്പീൽ ഉടൻ നൽകുമെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ചു പി. മാത്യു കൂറുമാറിയതിനെതിരെ ക്രിമിനൽ കേസ് ഉടൻ കോടതയിൽഫയൽ ചെയ്യുമെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.1992 മാർച്ച് 27നാണ് സിസ്റ്റർ അഭയ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് സി.ബി.ഐ കോടതി വിധി പറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.