സി.ബി.െഎ ഡയറക്ടറെ മാറ്റിയ നടപടി സ്വതന്ത്ര അന്വേഷണങ്ങളെ തടസപ്പെടുത്തും - പിണറായി
text_fieldsതിരുവനന്തപുരം: സി.ബി.െഎ ഡയറക്ടറായിരുന്ന അലോക് വർമയെ അർദ്ധരാത്രിയിലെ നീക്കങ്ങൾക്കൊടുവിൽ മാറ്റിയ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാറിെൻറ നടപടിയെ വിമർശിച്ചത്.
ഗുരുതരമായ അഴിമതി കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഏജന്‍സിയുടെ ഡയറക്ടറെ അര്‍ദ്ധരാത്രി നീക്കം ചെയ്ത നടപടി നിയമാനുസൃതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണെന്ന് പിണറായി പറഞ്ഞു. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം നിയമിതനാകുന്ന സി.ബി.ഐ ഡയറക്ടറെ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമേ സ്ഥലം മാറ്റാനോ നീക്കം ചെയ്യാനോ പാടുള്ളു എന്ന നിയമത്തിെൻറ ലംഘനമാണ് നടന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇതിനു കൂട്ടുനിന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.