മരംമുറി കേസിൽ സി.ബി.ഐ അന്വേഷണം: ഹരജിയിൽ വിശദീകരണം തേടി
text_fieldsകൊച്ചി: പട്ടയ ഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി നൽകിയതിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. മരം മുറിക്കാൻ അനുമതി നൽകി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനുപിന്നിൽ വൻ ക്രമക്കേടുണ്ടെന്നും ഇതേക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
മരംമുറിക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിെൻറ ചുമതലയുള്ള ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിശദീകരണം നൽകാനാണ് നിർദേശം. തുടർന്ന് ഹരജി വീണ്ടും 27ന് പരിഗണിക്കാൻ മാറ്റി.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പട്ടയഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു. പിന്നീട് അനുമതി പിൻവലിച്ചു. ഉത്തരവിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് ഉത്തരവിെൻറ മറവിൽ മുറിച്ചുകടത്തിയത്.
ഭരണത്തിലുണ്ടായിരുന്നവരറിയാതെ ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്തരത്തിൽ തീരുമാനം എടുക്കാനാവില്ല. അന്വേഷണം കാബിനറ്റ് മന്ത്രിമാരിലേക്ക് എത്തുമെന്നതിനാൽ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.