ബാലഭാസ്കറിൻെറ ഡ്രൈവറെ മൂന്ന് മണിക്കൂർ സി.ബി.ഐ ചോദ്യം ചെയ്തു
text_fieldsതൃശൂർ: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ അപകട മരണത്തിൽ ഡ്രൈവർ അർജുനെ സി.ബി.ഐ ചോദ്യം ചെയ്തു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നുവെന്ന് അർജുൻ സി.ബി.ഐ സംഘത്തിനോടും ആവർത്തിച്ചു. ''കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നു. താൻ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. ഉഗ്രശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നു.''-അർജുൻ പറഞ്ഞു.
നുണപരിശോധനക്ക് തയാറാണെന്നും അർജുൻ സി.ബി.ഐയെ അറിയിച്ചു. തൃശൂരിൽ സ്വകാര്യ ഹോട്ടലിലായിരുന്നു ചോദ്യം ചെയ്യൽ. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എസ്.പി നന്ദകുമാരൻ നായർ, ഡിവൈ.എസ്.പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ട് അഞ്ചര വരെ തുടർന്നു. അർജുനെ വിശദമായി വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് സി.ബി.ഐ സംഘം നൽകുന്ന സൂചന.
2018 ഒക്ടോബര്‍ രണ്ടിനാണ് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ മരിക്കുന്നത്. അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിെൻറ മുന്‍വശത്തെ കണ്ണാടിയില്‍നിന്ന് ലഭിച്ച മുടി അര്ജുേൻറതാണെന്നായിരുന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നത്. ദേശീയപാത പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാമ്പ് ജങ്ഷനു സമീപം 2018 സെപ്റ്റംബര്‍ 25ന് പുലർച്ചയായിരുന്നു അപകടം.
വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പമായിരുന്നു ആദ്യഘട്ടത്തിലെ ദുരൂഹതക്ക് പ്രധാന കാരണമായിരുന്നത്. അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയുടെയും ദൃക്സാക്ഷി നന്ദുവിെൻറയും മൊഴി. ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴി. ഇതിനിടെയാണ് ബാലഭാസ്കറിെൻറ മുന്‍ മാനേജര്‍ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായതും സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും സംശയങ്ങളും ഉയര്‍ന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.