സ്വർണക്കടത്ത് അന്വേഷണത്തിലും സി.ബി.െഎ ; ഡി.ആർ.െഎയിൽനിന്ന് വിശദാംശങ്ങൾ ശേഖരിച്ചു
text_fieldsതിരുവനന്തപുരം: സി.ബി.െഎ അന്വേഷണം സ്വർണക്കടത്ത് കേസുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. സംഗീതജ്ഞൻ ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെയാണ് അത് സ്വർണക്കടത്തിലേക്ക് കേന്ദ്രീകരിക്കുന്നത്.
2019 മേയിൽ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസാണ് ആദ്യം അന്വേഷിക്കുന്നതെങ്കിലും യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നടന്ന സ്വർണക്കടത്തിലേക്കും നീങ്ങുമെന്നാണ് സി.ബി.െഎ വൃത്തങ്ങൾ നൽകുന്ന വിവരം. ബാലഭാസ്കറിെൻറ അപകടമരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെയാണ് സ്വർണക്കടത്ത് സംഘത്തിെൻറ ഇടപെടൽ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. ഡയക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) അന്വേഷിക്കുന്ന പ്രതിയുടെ സാന്നിധ്യം സ്വർണക്കടത്തിലുണ്ടെന്ന് ഏറക്കുറെ ഉറപ്പിച്ച സാഹചര്യത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബാലഭാസ്കറിെൻറ സുഹൃത്തുക്കള്‍ പ്രതികളായ 2019 ലെ സ്വര്‍ണക്കടത്ത് കേസിെൻറ വിവരങ്ങള്‍ സി.ബി.ഐ ഡി.ആര്.ഐയില്‍നിന്ന് ശേഖരിച്ചു. ഇപ്പോൾ നടന്ന സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയെ അപകടസ്ഥലത്ത് കണ്ടെന്ന ചലച്ചിത്രതാരം കലാഭവന്‍ സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലേക്കും സി.ബി.െഎ നീങ്ങുമെന്നാണ് വിവരം. സോബിയുടെ നുണപരിശോധനയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ബാലഭാസ്കറിെൻറയും മകളുടെയും അപകടമരണത്തിന് കാരണം വാഹനത്തിെൻറ അമിതവേഗമാണെന്നും അതിൽ ഡ്രൈവർ അർജുനാണ് പ്രതിയെന്നുമുള്ള നിഗമനത്തിലാണ് കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എത്തിയത്. എന്നാൽ, ബാലഭാസ്കറിെൻറ മാനേജർമാരും സുഹൃത്തുക്കളുമായ പ്രകാശൻതമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വർണക്കടത്തിൽ അറസ്റ്റിലായതോടെയാണ് ബാലുവിെൻറ പിതാവ് ഉൾപ്പെടെ ബന്ധുക്കൾ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.