സിഡ്കോ മുൻ എം.ഡിക്കെതിരായ അന്വേഷണം സി.ബി.ഐക്ക്
text_fieldsകൊച്ചി: സിഡ്കോ മുൻ എം.ഡി സജി ബഷീറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം സി.ബി.ഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കെ.എസ്.ഐ.ഇ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ്) എം.ഡികൂടിയായിരുന്ന സജി ബഷീറിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്. ദിലീപ് നൽകിയ ഹരജിയിലാണ് വിജിലൻസ് അണ്ടർ സെക്രട്ടറി സി.വി. പ്രകാശിെൻറ വിശദീകരണം.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സജി ബഷീറിനെതിരെ നിരവധി വിജിലൻസ് കേസുകളുണ്ട്. ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അധികാര ദുർവിനിയോഗത്തിലൂടെ സജി സമ്പാദിച്ച സ്വത്ത് വിദേശത്ത് നിക്ഷേപിച്ചിരിക്കാൻ സാധ്യതയുണ്ട്. സി.ബി.ഐക്ക് മാത്രമേ ഇക്കാര്യം അന്വേഷിക്കാനാവൂ. ലഖ്നോവിലെ ഉത്തർപ്രദേശ് കോഒാപറേറ്റിവ് ഫെഡറേഷന് ഡൈ അമോണിയം ഫോസ്‌ഫേറ്റ് വിതരണം ചെയ്തതിലെ ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസിന് പരിമിതിയുണ്ട്.
സിഡ്കോ എം.ഡിയായിരിക്കെ കടവന്ത്രയിലെ 5.12 ഏക്കർ സ്ഥലം 80 വർഷത്തെ പാട്ടത്തിന് നൽകിയതിൽ അഴിമതിയും പൊതുഫണ്ടിെൻറ ദുരുപയോഗവും സ്വജനപക്ഷപാതവുമുണ്ടെന്ന് ആരോപണമുണ്ട്. ഇതടക്കം ആരോപണങ്ങൾ വ്യവസായ വകുപ്പിെൻറ ശിപാർശയനുസരിച്ച് വിജിലൻസ് അന്വേഷിച്ചുവരുകയാണ്. സജി ബഷീറിനെതിരായ പരാതികളിൽ സർക്കാർ അടയിരിക്കുെന്നന്ന ആരോപണം ശരിയല്ല. സർക്കാറിെൻറ എട്ട് സെൻറ് ഭൂമി അനധികൃതമായി കൈമാറിയതിലൂടെ 7.28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നു.
മലമ്പുഴ, ചുള്ളിയാർ ഡാമുകളിലെ മണൽ ഖനനത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയിട്ടുണ്ട്. ഒലവക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഷെഡുകൾ അനുവദിച്ച് വാടക പിരിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ അന്വേഷണം നടക്കുന്നു. ഒേട്ടറെ കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തിലും മിന്നൽ പരിശോധനകളിലും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.സജി ബഷീറിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ പല തവണ ശിപാർശ നൽകിയെങ്കിലും അന്നത്തെ സർക്കാർ നടപടിയെടുത്തില്ല. കെ.എസ്.ഐ.ഇയിൽ എം.ഡി എന്ന നിലയിൽ നടത്തിയ ബിസിനസ് പ്രവർത്തനങ്ങളും നിയമനങ്ങളും ഒൗദ്യോഗിക പദവിയുടെ ദുരുപയോഗമാെണന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.