സ്വർണക്കടത്ത് അന്വേഷണത്തിന് സി.ബി.ഐയും
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത്, യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നടന്ന ഇടപാടുകൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താൻ സി.ബി.െഎയും. ദിവസങ്ങൾക്കകം സി.ബി.െഎ അന്വേഷണം ഏറ്റെടുക്കുമെന്നും അതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ അനുവാദം ലഭിച്ചെന്നുമാണ് വിവരം.
നിലവിൽ കേന്ദ്ര ഏജൻസികളായ കസ്റ്റംസ്, എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ്, എൻ.െഎ.എ എന്നിവയാണ് കേസുകൾ അന്വേഷിക്കുന്നത്. േകന്ദ്ര ഇൻറലിജൻസ് ബ്യൂറോ, റവന്യൂ ഇൻറലിജൻസ് ഏജൻസികളും ചില വിഷയങ്ങളിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. മറ്റൊരു രാജ്യത്തിെൻറ പേര് ഉപയോഗിച്ച് സ്വർണക്കടത്തും സാമ്പത്തിക ഇടപാടുകളും നടന്നതിനാലാണ് സി.ബി.െഎ ഇടപെടുന്നത്.
സ്വർണം പിടികൂടിയ സന്ദർഭത്തിൽതന്നെ സി.ബി.െഎ ഉദ്യോഗസ്ഥർ കസ്റ്റംസിൽനിന്ന് വിശദാംശങ്ങൾ തേടിയിരുന്നു. സ്വർണക്കടത്തിന് പുറമെ മയക്കുമരുന്ന് കടത്ത്, പണമിടപാടുകൾ എന്നിവയും നടന്നെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് സി.ബി.
െഎ എത്തുന്നത്. യു.എ.ഇ കോൺസുലേറ്റിെൻറ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി വലിയതോതിൽ പണം എത്തിയതായും അത് പിൻവലിച്ച് സംസ്ഥാനത്തെ ചില സംഘടനകൾക്ക് ഉൾപ്പെടെ വിതരണം ചെയ്തതായും അന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചു. കഴിഞ്ഞവർഷം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസ് സി.ബി.െഎ അന്വേഷിച്ചിരുന്നു.
നിലവിൽ സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണം അന്വേഷിക്കുന്നതിെൻറ ഭാഗമായി സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സി.ബി.െഎ പരിശോധിച്ചുവരുകയാണ്. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ അറസ്റ്റിലായവരിൽ ചിലർക്ക് മുമ്പ് സ്വർണക്കടത്തിൽ പിടിയിലായ ചിലരുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ബാലഭാസ്കറിെൻറ അപകടമരണം സംബന്ധിച്ച അന്വേഷണം യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നടന്ന സ്വർണക്കടത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് സി.ബി.െഎ തിരുവനന്തപുരം പ്രത്യേക യൂനിറ്റ് വൃത്തങ്ങൾ നൽകുന്നത്.
അന്വേഷണം യു.എ.ഇ കോൺസുലേറ്റിലേക്കും –എൻ.ഐ.എ
കൊച്ചി: സ്വർണം കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടക്കുന്നതായി എൻ.ഐ.എ.എറണാകുളം പ്രത്യേക കോടതിയെ അറിയിച്ചു. നാലുപ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഹാജരാക്കിയപ്പോഴാണ് ഈ കാര്യം ബോധിപ്പിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും ഗൂഢാലോചന നടന്നിട്ടുണ്ട്.
യഥാർഥ ഗൂഢാലോചകരെ കണ്ടെത്താൻ ഉന്നത വ്യക്തികളിലേക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. ഗൂഢാലോചന നടന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിലൂടെ സാക്ഷികളുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ആശയവിനിമയം നടത്തിയിരുന്നതെന്നും കൂടുതൽ വിശദാംശങ്ങൾക്ക് പ്രതികളുടെ ഇ-മെയിൽ, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയവയിലെ വിവരങ്ങൾ സി-ഡാക് പരിശോധിച്ചുവരുകയാണെന്നും എൻ.ഐ.എ ബോധിപ്പിച്ചു.
വിവരങ്ങൾ ലഭിക്കുന്നമുറക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ തകർക്കലാണ് പ്രതികൾ ലക്ഷ്യംവെച്ചതെന്ന നിലപാട് ഈ റിപ്പോർട്ടിലും എൻ.ഐ.എ ആവർത്തിക്കുന്നു. വിദേശത്ത് കഴിയുന്ന ഫൈസൽ ഫരീദ്, റബിൻസ് എന്നീ പ്രതികളെ വിട്ടുകിട്ടാൻ ഇൻറർപോളിനെ സമീപിച്ചതായും അറിയിച്ചു. അതിനിടെ, എൻ.ഐ.എ ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് തേടി ഇ.ഡി പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.