വിഴിഞ്ഞം തുറമുഖം; സി.ബി.െഎ അന്വേഷണം വേണമെന്ന ഹരജി ൈഹകോടതിയിൽ
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ സി.എ.ജിയുടെ കണ്ടെത്തലുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. കൊല്ലം സ്വദേശി എം.കെ സലിം ആണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. സി.എ.ജി റിപ്പോര്ട്ടിന്മേലുള്ള ജുഡീഷ്യല്‍ കമീഷെൻറ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍ ഹൈകോടതിയെ അറിയിക്കും. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്നും കേരളത്തെ തൂക്കി വില്‍ക്കുന്നതാണ് കരാറെന്നുമാണ് ഹൈകോടതി നേരത്തെ നിരീക്ഷിച്ചത്.
കാസര്‍ഗോട് മജിസ്ട്രേറ്റ് ആയിരുന്ന വി.കെ ഉണ്ണികൃഷ്ണന് ആത്മഹത്യ ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയും ഹൈകോടതി ഇന്ന് പരിഗണിക്കും. ഉണ്ണികൃഷ്ണെൻറ മൃതദേഹത്തില്‍ 25ലധികം മുറിവുകളുണ്ടായിരുന്നു. ഇത് സംശയാസ്പദമാണ്. കേസില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ല. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി.കെ ഉണ്ണികൃഷ്ണെൻറ അച്ഛന് വി.കെ കണ്ടക്കുട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്.
കാസര്‍ഗോഡ് ഉള്ള്യേരിയില്‍ 2016 വനംവര്‍ ഒമ്പതിനാണ് ഉണ്ണികൃഷ്ണനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നേരത്തെ പൊലീസുമായുള്ള തര്‍ക്കത്തില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈകോടതി വി.കെ ഉണ്ണികൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.