മക്കരപ്പറമ്പ് കോഒാപറേറ്റിവ് ബാങ്കിനെതിരെ സി.ബി.െഎ അന്വേഷണം
text_fieldsകൊച്ചി: 500,1000 രൂപ നോട്ടുകൾ പിൻവലിച്ച സമയത്ത് എട്ടുകോടിയിലേറെ രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചെന്ന വിവരത്തെത്തുടര്‍ന്ന് മലപ്പുറം മക്കരപ്പറമ്പ് സർവിസ് കോഓപറേറ്റിവ് ബാങ്കിനെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. വ്യാജ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചും കെ.വൈ.സി മാനദണ്ഡം പാലിക്കാതെ അക്കൗണ്ടുകൾ തുടങ്ങിയും വൻ കൃത്രിമം നടത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് അന്വേഷണം ആരംഭിച്ചത്. ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി, ബാങ്ക് പറവക്കല്‍ ശാഖ മാനേജര്‍ പി. അബ്ദുല്‍ ഗഫൂര്‍, ചട്ടിപ്പറമ്പ് ശാഖ മാനേജര്‍ എന്‍.പി. പ്രിയ എന്നിവർക്കെതിരെയാണ് അന്വേഷണം. മക്കരപ്പറമ്പ് സർവിസ് കോഓപറേറ്റിവ് ബാങ്കിൽ എട്ടുകോടി രൂപ നിക്ഷേപിെച്ചന്ന സൂചനയെത്തുടർന്ന് മലപ്പുറം ജില്ല സഹകരണബാങ്ക് അധികൃതര്‍, ഐ.ഡി.ബി.ഐ ബാങ്കിെൻറ മലപ്പുറം ശാഖ, ഐ.സി.ഐ.സി.ഐ ബാങ്കിെൻറ മലപ്പുറം ശാഖ, പെരിന്തല്‍മണ്ണ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക്, മഞ്ചേരി അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിെൻറ ഇരുമ്പുഴി ശാഖ എന്നിവക്കെതിരെയും അന്വേഷണം ഉണ്ടാകും.
മക്കരപ്പറമ്പ് സർവിസ് കോഓപറേറ്റിവ് ബാങ്കിനുകീഴിലെ പ്രധാന ശാഖകളായ ചട്ടിപറമ്പ്, പറവക്കല്‍, വടക്കാങ്ങര, പഴമല്ലൂര്‍ ടൗണ്‍, പഴമല്ലൂര്‍ പ്രധാന ശാഖ എന്നിവിടങ്ങളിൽ കൃത്രിമം നടന്നതായാണ് സംശയിക്കുന്നത്. ഈ ആറ് ശാഖകളില്‍ നവംബര്‍ 10മുതല്‍ 14വരെ 8.71 കോടി രൂപ നിക്ഷേപിച്ചതായാണ് സി.ബി.െഎ കണ്ടെത്തിയത്.
നോട്ടു നിരോധനമേര്‍പ്പെടുത്തിയ നവംബര്‍ എട്ടിന് 1,68,44,500 രൂപയായിരുന്നു മക്കരപ്പറമ്പ് സർവിസ് കോ ഒാപറേറ്റിവ് ബാങ്കിെൻറ ക്ലോസിങ് ബാലന്‍സ്. എന്നാൽ, നവംബർ 14ലെ ക്ലോസിങ് ബാലന്‍സ് 10,39,99,000 രൂപയാണെന്ന് സി.ബി.െഎ വ്യക്തമാക്കി. നിക്ഷേപമായി കിട്ടിയ ഈ തുകയില്‍ 1.66 കോടി നവംബര്‍ 11ന് മലപ്പുറം ജില്ല സഹകരണബാങ്കിലും ഒരുകോടി 20 ലക്ഷം രൂപ നവംബര്‍ 13, 15 തീയതികളിലായി ഐ.ഡി.ബി.ഐ ബാങ്കിെൻറ മലപ്പുറം ശാഖയിലും രണ്ടുകോടി രൂപ നവംബര്‍ 14ന് െഎ.സി.ഐ.സി.ഐ ബാങ്കിലും മൂന്നുകോടി രൂപ പെരിന്തല്‍മണ്ണ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിലും 25 ലക്ഷം മഞ്ചേരി അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിലും നിക്ഷേപിച്ചതായി വ്യക്താമയിട്ടുണ്ട്. ഹനീഫ പെരിഞ്ചീരി, പി.അബ്ദുല്‍ ഗഫൂര്‍, പ്രിയ എന്നിവരൊഴികെ അനധികൃത ഇടപാടുകളിൽ പങ്കാളികളായ ബാങ്കുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങളും പണം നിക്ഷേപിച്ചവരെക്കുറിച്ചുമുള്ള വിവരങ്ങളും സി.ബി.ഐക്ക് ലഭ്യമായിട്ടില്ല. വൻതോതിൽ പണം നിക്ഷേപിച്ച വ്യക്തികൾ ആരൊക്കെയാണെന്നും സി.ബി.െഎ പരിശോധിച്ചുവരുകയാണ്.
നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ 2016 നവംബര്‍ എട്ടുമുതല്‍ 15വരെ ഗൂഢാലോചന നടത്തിയ പ്രതികള്‍ റദ്ദാക്കിയ 500െൻറയും 1000ത്തിെൻറയും നോട്ടുകള്‍ നിക്ഷേപിക്കാന്‍ അനധികൃതമായി അവസരമൊരുക്കിയതായാണ് സി.ബി.ഐക്ക് വിവരം ലഭിച്ചിരിക്കുന്നത്.
നോട്ട് നിരോധനകാലത്ത് 115 അക്കൗണ്ട് തുടങ്ങി- സി.ബി.െഎ
കൊച്ചി: മക്കരപ്പറമ്പ് സര്‍വിസ് കോഓപറേറ്റിവ് ബാങ്കിെൻറ ചട്ടിപറമ്പ്, പറവക്കല്‍ ശാഖകളിൽ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 29 വരെ 115 പുതിയ അക്കൗണ്ട് തുടങ്ങിയതായി സി.ബി.െഎ. ഇത്തരത്തിൽ തുടങ്ങിയ അക്കൗണ്ടുകളിൽ ഭൂരിഭാഗവും കെ.വൈ.സി മാനദണ്ഡം പാലിച്ചിട്ടില്ലെന്നും സി.ബി.െഎയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഇൗ കാലഘട്ടത്തിൽ ആരംഭിച്ച മിക്ക അക്കൗണ്ട് ഫോറത്തിലും ഫോട്ടോ പതിച്ചിരുന്നില്ല. കൂടാതെ, നോട്ട് നിക്ഷേപിക്കാന്‍ നല്കിയ സ്ലിപ്പിെലയും ബാങ്ക് അക്കൗണ്ടിെലയും ഒപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും സി.ബി.ഐ പറയുന്നു. നോട്ട് നിക്ഷേപിക്കാനായി നല്കിയ 58 സ്ലിപ്പുകളില്‍ അക്കൗണ്ട് തുടങ്ങാനായി നല്കിയ ഫോറങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഇതിലൂടെ അക്കൗണ്ടില്ലാത്ത പലരില്‍നിന്നും പണം സ്വീകരിച്ചതായാണ് സി.ബി.െഎ സംശയിക്കുന്നത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ചില വ്യക്തികളില്‍നിന്ന് ബാങ്ക് അധികൃതർ റദ്ദാക്കിയ നോട്ടുകള്‍ സ്വീകരിച്ച് ബാങ്കിലെ അക്കൗണ്ടുകളില്‍ ഉടമകളുടെ അനുവാദമില്ലാതെ നിക്ഷേപിച്ചതായും വ്യാജ രേഖകൾ ഉപയോഗിച്ച് സാങ്കല്പിക പേരുകളില്‍ അക്കൗണ്ടുകള്‍ തുറന്നതായും സംശയമുണ്ടെന്നുമാണ് സി.ബി.െഎ അധികൃതർ പറയുന്നത്.
വൻതോതിൽ അനധികൃത നിക്ഷേപം നടത്താൻ സഹായിച്ചതിലൂടെ ബാങ്ക് അധികൃതർ കേന്ദ്ര സര്‍ക്കാറിനെ വഞ്ചിക്കുകയും സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടാക്കുകയും ചെയ്തതായാണ് സി.ബി.െഎയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.