Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 10:49 PM IST Updated On
date_range 8 July 2019 10:50 PM ISTകുറ്റിപ്പുറത്തെ ആയുധശേഖരം: സി.ബി.െഎ അന്വേഷണം തുടങ്ങി
text_fieldsbookmark_border
മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയിൽ ഭാരതപ്പുഴയിൽനിന്ന് സൈന്യം ഉപയോഗിക്കുന് ന കുഴിബോംബിെൻറ അവശിഷ്ടങ്ങളും വെടിയുണ്ടകളും മറ്റു സാമഗ്രികളും കണ്ടെത്തിയ കേ സിെൻറ അേന്വഷണം സി.ബി.ഐ ഏറ്റെടുത്തു. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശത്തെ തുട ർന്ന് തിരൂർ ഡിവൈ.എസ്.പി കേസ് ഡയറി സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥർ ക്ക് കൈമാറി.
സൈന്യവുമായി ബന്ധപ്പെട്ട കേസായതിനാൽ ഉന്നതതല അന്വേഷണം വേണമെന് ന് ഡി.ജി.പി നേരത്തേ സംസ്ഥാന ആഭ്യന്തര വകുപ്പിനോട് അഭ്യർഥിച്ചിരുന്നു. സംസ്ഥാനം ശിപാർശ കേന്ദ്രത്തിന് കൈമാറിയതിെൻറ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം. തുടക്കം മുതൽ സൈനിക കേന്ദ്രങ്ങൾ അന്വേഷണത്തിൽ പൊലീസിനോട് വേണ്ട രീതിയിൽ സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുറ്റിപ്പുറം പാലത്തിനടിയിൽ ആയുധ ശേഖരത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയ യുവാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് മൂന്ന് ദിവസങ്ങളിലായി നടത്തിയ തെരച്ചിലിൽ പഴകി ദ്രവിച്ച ആയുധങ്ങൾ ലഭിച്ചു. യുദ്ധഭൂമിയിൽ ശത്രുമുന്നേറ്റം തടയാൻ ഉപയോഗിക്കുന്ന ക്ലേ മോർ കുഴിബോംബിെൻറ അവശിഷ്ടങ്ങൾ, ട്യൂബ് ലോഞ്ചർ, മെറ്റൽ കണക്ടർ, യന്ത്രത്തോക്കുകളിൽ ഉപയോഗിക്കുന്ന 500ഒാളം തിരകൾ, അടിയന്തര ഘട്ടങ്ങളിൽ യുദ്ധവിമാനം ഇറക്കാൻ താൽക്കാലിക റൺവേയായും വാഹനങ്ങൾ ചതുപ്പിൽ താഴാതിരിക്കാനും ഉപേയാഗിക്കുന്ന ഉരുക്കുവലയുടെ (പിയേഴ്സ്ഡ് സ്റ്റീൽ പ്ലാങ്കിങ്) ആറു കഷണങ്ങൾ എന്നിവയാണ് വിവിധ ദിവസങ്ങളിൽ ബോംബ് സ്ക്വാഡ് കണ്ടെടുത്തത്.
പടിഞ്ഞാറ്റുംമുറിയിലെ എ.ആർ ക്യാമ്പിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സൈനിക ഫാക്ടറിയിൽ നിർമിച്ച ആയുധങ്ങളാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൈനിക സാങ്കേതിക വിഭാഗവും മിലിറ്ററി ഇൻറലിജൻസ് ഉദ്യോഗസ്ഥരും മലപ്പുറത്തെത്തി പരിശോധന നടത്തിയിരുന്നു.
മറ നീക്കാതെ ദുരൂഹത
മലപ്പുറം: മഹാരാഷ്ട്രയിലെ സൈനിക ആയുധപ്പുരയിൽ നിർമിച്ച സാമഗ്രികൾ എങ്ങനെ കുറ്റിപ്പുറത്തെത്തി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. നേരത്തേ പൊലീസ് സംഘം മഹാരാഷ്ട്രയിലും ആയുധം സൂക്ഷിക്കുന്ന ദേഹു, പുൽഗാവ് ഡിപ്പോകളിലും എത്തി വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കണ്ടെത്തിയ ആയുധങ്ങൾ 1990-99 കാലയളവിൽ നിർമിച്ചവയാണെന്ന് വ്യക്തമായി. തിരുവനന്തപുരത്തെ സൈനികാസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ ചന്ദ്രപൂരിൽ നിർമിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ഇവ വിതരണം ചെയ്ത ഡിപ്പോകളും തിരിച്ചറിഞ്ഞു. എന്നിട്ടും കുറ്റിപ്പുറത്ത് എത്തിയതെങ്ങനെയെന്ന് കണ്ടെത്താനാവാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു. തുടക്കത്തിൽ സജീവമായിരുന്ന അന്വേഷണം പിന്നീട് തണുത്തു. മലപ്പുറം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പിയായിരുന്ന ജെയ്സൺ കെ. എബ്രഹാം, നിലമ്പൂർ സി.െഎ കെ.എം. ബിജു എന്നിവരടങ്ങുന്ന സംഘമാണ് കേസേന്വഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story