Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:29 AM IST Updated On
date_range 7 Oct 2017 5:29 AM ISTകൊച്ചി കപ്പൽശാലയിലെ ആക്രി വിൽപനയിൽ വൻ അഴിമതി; മൂന്നുപേർക്കെതിരെ സി.ബി.െഎ കേസ്
text_fieldsbookmark_border
കൊച്ചി: കൊച്ചിൻ ഷിപ്യാർഡിലെ ആക്രി സാധനങ്ങൾ വിറ്റതിൽ വൻ അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുപേർക്കെതിരെ സി.ബി.െഎ കേസെടുത്തു. ഷിപ്യാർഡ് അസി. ജനറൽ മാനേജർ എൻ. അജിത് കുമാർ, ആക്രി സാധനങ്ങൾ നീക്കാൻ കരാർ എടുത്തിരുന്ന പാലാരിവട്ടം പുതിയ റോഡിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ സ്ക്രാപ് േട്രഡേഴ്സ് ഉടമ പി.എ. മുഹമ്മദാലി എന്നിവർക്കും സ്ഥാപനത്തിനെതിരെയുമാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് കേസെടുത്തത്. എറണാകുളം പ്രത്യേക സി.ബി.െഎ കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സി.ബി.െഎ സംഘം കപ്പൽശാലയിലും പ്രതികളുടെ വീടുകളിലുമടക്കം മിന്നൽ പരിശോധന നടത്തി.
കേസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സി.ബി.െഎ അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി വൃത്തിയാക്കുന്നതിെൻറ ഭാഗമായി കപ്പൽശാലയിലെ ഏകദേശം 1000 മെട്രിക് ടൺ കപ്പൽ നിർമാണ അവശിഷ്ടങ്ങളായ സ്റ്റീൽ ആക്രി സാധനങ്ങളുൾപ്പെടെ വിറ്റതിലാണ് അഴിമതി. ആക്രി സാധനങ്ങൾ ഒരു മെട്രിക് ടണ്ണിന് 18,500 രൂപക്ക് വിൽക്കാനാണ് ഷിപ്യാർഡ് ആദ്യം തീരുമാനിച്ചത്. ഇതിെൻറ ഭാഗമായി 2016 ഒക്ടോബർ 26ന് ഒാൺ ലൈൻ വഴി ലേലം നടത്തി. എന്നാൽ, ലേലത്തിൽ പെങ്കടുത്ത ആരും ഷിപ്യാർഡ് പ്രതീക്ഷിച്ച വില രേഖപ്പെടുത്തിയില്ല. 14,632 രൂപയാണ് ഇ-ലേലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ഇതോടെ ലേലം റദ്ദാക്കി. 2016 നവംബർ 15, നവംബർ 24, ഡിസംബർ ആറ്, ഡിസംബർ ഒമ്പത് തീയതികളിൽ വീണ്ടും ലേലം നടത്തിയെങ്കിലും കുറഞ്ഞ തുകയാണ് അപ്പോഴും രേഖപ്പെടുത്തിയത്.
തുടർന്ന് സ്വകാര്യ വാല്യുവേറ്ററെ ചുമതലപ്പെടുത്തിയ ഷിപ്യാർഡ് അധികൃതർ വില 12,418 രൂപയായി പുതുക്കി നിശ്ചയിച്ചു. ഇതിെൻറ തുടർച്ചയായി 2017 ഫെബ്രുവരി എട്ടിന് വീണ്ടും ലേലം നടത്തുകയും സൗത്ത് ഇന്ത്യൻ സ്ക്രാപ് േട്രഡേഴ്സ് 14,622 എന്ന ഉയർന്ന തുക രേഖപ്പെടുത്തി സാധനങ്ങൾ ലേലത്തിൽ പിടിക്കുകയും ചെയ്തു. നികുതി അടക്കം 1000 മെട്രിക് ടൺ വസ്തുക്കൾ 1,55,06,631 രൂപക്ക് നൽകാമെന്നായിരുന്നു ധാരണ. ഒാരോ 250 മെട്രിക് ടൺ ആക്രി സാധനങ്ങൾ നീക്കുന്നതിന് മുമ്പ് അതിെൻറ തുക മുൻകൂർ നൽകണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു.
എന്നാൽ, ഒന്നാം പ്രതി രണ്ടാം പ്രതിയും മറ്റ് ചിലരുമായും ഗൂഢാലോചന നടത്തി പണം മുൻകൂർ വാങ്ങാതെ ആക്രി സാധനങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകിയതായാണ് സി.ബി.െഎ കണ്ടെത്തൽ. ഒന്നാം പ്രതി മറ്റുള്ളവരുമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ സ്റ്റീൽ മാത്രം തെരഞ്ഞെടുക്കാൻ ഒത്താശ ചെയ്തെന്നും സ്റ്റീൽ അടക്കമുള്ളവ മുറിക്കാൻ ഒാക്സിജൻ ഗ്യാസ് കട്ടർ മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ ലംഘിച്ച് മുതൽമുടക്ക് കുറവ് വരുന്നതും ഷിപ്യാർഡിന് വൻ അപകടമുണ്ടാക്കിയേക്കാവുന്നതുമായ എൽ.പി.ജി ഗ്യാസ് ഉപയോഗിക്കാൻ ഒത്താശ ചെയ്തെന്നും സി.ബി.െഎ കണ്ടെത്തിയിട്ടുണ്ട്. സാധനങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട് മുഹമ്മദാലി ജൂൺ അഞ്ചിന് ഡെപ്യൂട്ടി ചീഫ് മാനേജർക്ക് ഒരു കത്ത് കൈമാറി.
വിൽപന കരാറിലുൾപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ 799.79 മെട്രിക് ടൺ സ്റ്റീൽ നീക്കിയെന്നാണ് കത്തിലുണ്ടായിരുന്നത്. ഇനിയുള്ളത് മണ്ണും ചളിയും കലർന്ന ടിന്നുകളും ഷീറ്റുകളും മാത്രമാണെന്നും ഇത് നീക്കുന്നതിൽനിന്ന് തന്നെ ഒഴിവാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇൗ കത്ത് കിട്ടിയ ഒന്നാം പ്രതി ശേഷിക്കുന്ന വസ്തുക്കൾ കേവലം 1,50,000 രൂപക്ക് നീക്കാൻ രണ്ടും മൂന്നും പ്രതികൾക്ക് ഒത്താശ ചെയ്തതായും സി.ബി.െഎ സ്ഥിരീകരിച്ചു. ഇത്തരത്തിൽ ഗേറ്റ് പാസോ തൂക്കമോ നോക്കാതെ വിവിധ വാഹനങ്ങളിൽ 300 ലോഡ് വസ്തുക്കൾ 2017 ജൂൺ ഏഴുമുതൽ 12 വരെ കടത്തിയതായാണ് കെണ്ടത്തൽ. ഇതിലൂടെ 21,41,684 രൂപ വരുന്ന ആക്രി സാധനങ്ങൾക്ക് ഷിപ്യാർഡിന് ലഭിച്ചത് കേവലം 1,50,000 രൂപ മാത്രമാണെന്ന് സി.ബി.െഎ അധികൃതർ പറഞ്ഞു. ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story