ഫാക്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
text_fieldsകൊച്ചി: ജിപ്സം വില്‍പനയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. റെയ്ഡിനിടെ, വന്‍ നിക്ഷേപങ്ങളുടെ രേഖകള്‍ കൂടാതെ ഡെ.ജനറല്‍ മാനേജറുടെ വീട്ടില്‍ നിന്ന് പുള്ളിമാൻെറ തോലും പിടിച്ചെടുത്തു. ഡെ. ജനറല്‍ മാനേജര്‍ ശ്രീനാഥ് കമ്മത്തിന്‍െറ അമ്പലമുകളിലെ ഫ്ളാറ്റില്‍ നിന്നാണ് പുള്ളിമാന്‍െറ തോല്‍ പിടിച്ചെടുത്തത്. മാന്‍ തോല്‍ സംബന്ധിച്ച് സി.ബി.ഐ വിവരം നൽകിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി.
ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ജയ്വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍മാര്‍ അംബിക, മൂന്ന് ഡെ. ജനറല്‍ മാനേജർ എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടെ 21 സ്ഥലങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡിനിടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സംബന്ധിച്ച രേഖകളും കണ്ടത്തെിയിരുന്നു.
ഫാക്ടില്‍ നിന്ന് ജിപ്സം കയറ്റിയയക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വന്‍ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സി.ബി.ഐക്ക് മുമ്പാകെ പരാതി എത്തിയത്. നേരത്തെ ഫാക്ട് നേരിട്ടാണ് ജിപ്സം ആന്ധ്രപോലുള്ള സ്ഥലങ്ങളിലേക്ക് കയറ്റി വിട്ട് കൊണ്ടിരുന്നത്. എന്നാല്‍ സ്വകാര്യകമ്പനിയായ എന്‍.എസ്.എസ് ലോജിസ്റ്റികുമായി ഫാക്ട് കരാറിലത്തെിയതോടെ ജിപ്സം കയറ്റി അയക്കുന്നതിനുള്ള ചുമതല അവര്‍ക്കായി. ടണ്ണിന് 130 രൂപക്കാണ് കരാര്‍ ഒപ്പിട്ടത്. അത് വരെ ടണ്ണിന് 650 രൂപക്കായിരുന്നു കമ്പനി നേരിട്ട് കയറ്റി അയച്ചിരുന്നത്. ഇതുവഴി നൂറുകോടി രൂപയുടെ അഴിമതി നടന്നതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.