അരൂജാസ് സി.ബി.എസ്.ഇ സ്കൂൾ:പരീക്ഷ എഴുതാൻ ഉത്തരവ് നൽകണമെന്ന ആവശ്യം കോടതി നിരസിച്ചു
text_fieldsകൊച്ചി: ശേഷിക്കുന്ന സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്ന അരൂജാ സ് ലിറ്റിൽ സ്റ്റാർ സ്കൂൾ വിദ്യാർഥികളുടെ ആവശ്യം കോടതി നിരസിച്ചു. അഫിലിയേഷനുണ്ടെ ന്ന് തെറ്റിദ്ധരിപ്പിച്ച് സ്കൂളിൽ പഠനം നടത്തി തങ്ങളെ കബളിപ്പിച്ച മാനേജ്മെൻറിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതടക്കം മറ്റ് ആവശ്യങ്ങൾ കോടതി പിന്നീട് പരി ഗണിക്കും. സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാതെപോയ കൊച്ചി മൂ ലങ്കുഴി അരൂജാസ് സ്കൂളിലെ 28 വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. ഹരജി മാർച്ച് നാലിന് വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എസ്.വി. ഭാട്ടി മാറ്റി.നേരേത്ത സ്കൂൾ മാനേജ്മെൻറ് നൽകിയ ഹരജിയിൽ ഇവരെ പരീക്ഷയെഴുതിക്കാൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണമെന്ന് നിർദേശിച്ച ഇതേ ബെഞ്ച് ഹരജി മാർച്ച് നാലിന് പരിഗണിക്കാൻ മാറ്റിയിരുന്നു.ഫെബ്രുവരി 24, 26 തീയതികളിലെ പരീക്ഷകൾ എഴുതാനായില്ലെന്നും ശേഷിക്കുന്ന പരീക്ഷകൾ എഴുതാൻ അനുമതി നൽകണമെന്നും ഇടക്കാല ആവശ്യമായാണ് വിദ്യാർഥികൾ ഹരജിയിൽ ഉന്നയിച്ചത്.
ഒമ്പതാം ക്ലാസിനും സി.ബി.എസ്.ഇയുടെ അംഗീകാരമില്ലാതിരുെന്നന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.കുട്ടികളുടെ അവസ്ഥയിൽ കോടതിക്ക് ഉത്കണ്ഠയുണ്ട്. പരിഹാരത്തിന് എന്തുചെയ്യാനാവുമെന്ന് പരിശോധിക്കുകയാണ്. സ്കൂളിന് അനുമതിയില്ലാതിരുന്നിട്ടും രണ്ടുവർഷമായി നിങ്ങൾ എന്തു ചെയ്യുകയായിരുന്നെന്നും കോടതി രക്ഷിതാക്കളോട് ചോദിച്ചു.
സി.ബി.എസ്.ഇയുടെ അനുമതിയുണ്ടെന്ന ധാരണയിലാണ് പ്രവേശനം എടുത്തതെന്നും ഇത്തവണ ഹാൾ ടിക്കറ്റ് വൈകുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ പ്രത്യേക പ്രാർഥന നടത്തിയശേഷം വിതരണം ചെയ്യുമെന്നാണ് അധികൃതർ മറുപടി പറഞ്ഞതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു. അരൂജാസ് സ്കൂളിലെ കുട്ടികൾ എസ്.ഡി.പി.വൈ സ്കൂളിൽ പരീക്ഷയെഴുതാൻ അനുമതി തേടുന്ന അപേക്ഷ സി.ബി.എസ്.ഇ അംഗീകരിച്ചെങ്കിലും ഇൗ കുട്ടികളെ പരീക്ഷയെഴുതിക്കാൻ കഴിയില്ലെന്ന എസ്.ഡി.പി.വൈ സ്കൂൾ അധികൃതരുടെ നിലപാടിനെത്തുടർന്ന് സി.ബി.എസ്.ഇ അനുമതി പിൻവലിച്ചതായും ഹരജിക്കാർ പറഞ്ഞു.
പിന്നീട് കണ്ണമാലി ലിയോ സ്കൂൾ മുഖേന പരീക്ഷ എഴുതാൻ നൽകിയ അപേക്ഷ സി.ബി.എസ്.ഇ നിരസിച്ചു.
ഈ സ്കൂളിൽ പരീക്ഷയെഴുതിക്കാൻ ഇപ്പോഴും അവർ തയാറാണ്. എഴുതാനാകാതെപോയ പരീക്ഷകൾ ഡൽഹിയിലെ വിദ്യാർഥികൾക്ക് പരീക്ഷ മാറ്റിവെച്ച അവസരത്തിൽ അവർക്കൊപ്പം നടത്താൻ അനുവദിക്കണമെന്ന ആവശ്യവും ഹരജിക്കാർ ഉന്നയിച്ചു. സി.ബി.എസ്.ഇക്ക് സപ്ലിമെൻററി പരീക്ഷയുണ്ടോയെന്ന് കോടതി ആരാഞ്ഞു.
ഉണ്ടെന്നും രണ്ടുമാസത്തിന് ശേഷമാണ് ഈ പരീക്ഷ നടക്കുകയെന്നും സി.ബി.എസ്.ഇ അറിയിച്ചു. തുടർന്ന്, ഇടക്കാല ആവശ്യം തള്ളിയ കോടതി ഹരജി മാർച്ച് നാലിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.