ഫസൽ വധം: കാരായി രാജെൻറ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.െഎ
text_fieldsകൊച്ചി: എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന തലശ്ശേരി മാടപ്പീടികയിൽ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാരായി രാജെൻറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.െഎ കോടതിയെ സമീപിച്ചു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പെങ്കടുത്തെന്നാരോപിച്ചാണ് സി.ബി.െഎ എറണാകുളം പ്രത്യേക കോടതി (രണ്ട്) മുമ്പാകെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിലെ മുൻനിരയിൽതന്നെ കാരായി രാജനുണ്ടായിരുന്നു. നേരത്തേ ജാമ്യം അനുവദിച്ചപ്പോൾ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിഷ്കർഷിച്ചിരുന്നു.
തുടർന്ന് പലപ്പോഴായി കോടതി അനുമതിയോടെയാണ് കാരായി രാജൻ ജില്ലക്ക് പുറത്തേക്ക് പോയിരുന്നത്. ഇതേരീതിയിൽ കഴിഞ്ഞ 11ന് നടന്ന കണ്ണൂർ ജില്ല പഞ്ചായത്ത് യോഗത്തിൽ പെങ്കടുക്കാൻ കാരായി രാജൻ കോടതിയിൽനിന്ന് അനുമതി വാങ്ങിയിരുന്നു. 10ന് വൈകീട്ട് പുറപ്പെട്ട് 11ന് നടക്കുന്ന യോഗത്തിൽ പെങ്കടുക്കാനായിരുന്നു അനുമതി. യോഗത്തിൽ പെങ്കടുക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നതെന്നും എന്നാൽ, കാരായി രാജൻ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പെങ്കടുത്തതായും അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയെന്നുമാണ് സി.ബി.െഎയുടെ ആരോപണം.
ഫസൽ കൊല ചെയ്യപ്പെട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെന്നും സി.ബി.െഎ അധികൃതർ പറയുന്നു. നേരത്തേ, കാരായി രാജനെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുത്തെങ്കിലും എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥ പൂർണമായി ഒഴിവാക്കാൻ കോടതി തയാറാവാത്തതിനെത്തുടർന്ന് പദവി രാജിവെക്കേണ്ടി വന്നിരുന്നു.
തുടർന്ന് ജില്ല പഞ്ചായത്ത് അംഗമായി തുടർന്ന കാരായി രാജന് സി.പി.എം നിയന്ത്രണത്തിലുള്ള ചിന്ത പബ്ലിക്കേഷനിൽ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്തെ ഒാഫിസിൽ പ്രവർത്തിക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇൗ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ജില്ല പഞ്ചായത്ത് യോഗത്തിൽ പെങ്കടുക്കാൻ കോടതിയിൽനിന്ന് നേടിയ അനുമതി ദുരുപയോഗം ചെയ്തെന്നാണ് ഇപ്പോഴത്തെ ആരോപണം. ഫസൽ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജൻ.
2006 ഒക്ടോബര് 22 നാണ് ഫസല് കൊല്ലപ്പെട്ടത്. അടുത്തിടെ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിെൻറ സഹോദരൻ കോടതിയെ സമീപിച്ചെങ്കിലും ഇൗ അപേക്ഷ തള്ളിയിരുന്നു. കോടതി കാരായി രാജന് നോട്ടീസ് അയച്ച ശേഷമാവും ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.