Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി വ്യവസായിയും...

മലയാളി വ്യവസായിയും ജീവനക്കാരിയും അബൂദബിയിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കും

text_fields
bookmark_border
cbi
cancel

നിലമ്പൂർ: പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി ആന്‍റണി എന്നിവർ അബൂദബിയിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തു.

കേസ് സെപ്റ്റംബർ 23ന് ഹൈകോടതി സി.ബി.ഐക്ക് വിട്ടിരുന്നു. കേസ്​ ഫയലുകൾ വ‍്യാഴാഴ്ച മലപ്പുറം ജില്ല പൊലീസ് മേധാവിയിൽനിന്ന്​ ഏറ്റുവാങ്ങും. കേസന്വേഷിച്ചിരുന്ന നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം ഫയലുകൾ ജില്ല പൊലീസ് മേധാവിക്ക് കൈമാറി.

ഈ കേസി​ലെ പ്രധാനപ്രതി നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷറഫ് ഉൾ​െപ്പടെ ഏഴുപേർ മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശരീഫിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ ജയിലിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട ഹാരിസിന്‍റെ ഭാര‍്യയും ഭാര‍്യപിതാവുമുൾ​െപ്പടെ 11പേരാണ് കേസിൽ പ്രതികൾ. നാലുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്.

നാട്ടുവൈദ‍്യൻ ഷാബ ശരീഫിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദാണ് ഹാരിസിനെയും യുവതിയെയും കൊന്നതാണെന്ന് വിളിച്ചുപറഞ്ഞത്​. ഹാരിസിന്‍റെ ബിസിനസ് പങ്കാളിയായ ഷൈബിൻ അഷറഫിന്‍റെ നിർദേശപ്രകാരമാണ് കൊലയെന്നും പറഞ്ഞിരുന്നു.

ഹാരിസ്, ഡെൻസി ആന്‍റണി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു. അവശിഷ്ടഭാഗങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI probeMurder CasesCBI
News Summary - CBI will investigate the case of Malayali businessman and employee killed in Abu Dhabi
Next Story