ജേക്കബ് തോമസിനെതിരായ ഹരജി സി.ബി.ഐയെ വിമര്‍ശിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം
text_fieldsകൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് തയാറായ സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതിയില്‍ സര്‍ക്കാറിന്‍െറ സത്യവാങ്മൂലം. ഹരജി ഫയലില്‍ സ്വീകരിക്കുകപോലും ചെയ്യാതിരിക്കെ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ നിലപാട് അറിയിച്ചത് സംശയകരവും അനാവശ്യവുമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ എം.ഡിയായിരിക്കെ ജേക്കബ് തോമസ് നിയമവിരുദ്ധമായി അവധിയെടുത്ത് ടി.കെ.എം മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ സ്ഥാപനത്തില്‍ 1,69,500 രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഡയറക്ടറായി ജോലി ചെയ്തെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഒരു ക്രിമിനല്‍ കുറ്റകൃത്യം സംബന്ധിച്ച അന്വേഷണം ഫലപ്രദമാകുന്നില്ളെങ്കില്‍ മാത്രമേ സി.ബി.ഐപോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാവൂവെന്നാണ് ചട്ടമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ജേക്കബ് തോമസിനെതിരായ പരാതിയില്‍ കഴമ്പില്ളെന്നുകണ്ട് നടപടി തുടരേണ്ടതില്ളെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ തീര്‍പ്പാക്കിയതാണ്. മൂന്നുതവണ ഈ പരാതി തീര്‍പ്പാക്കിയിട്ടുണ്ട്. ഈ കേസില്‍ അന്വേഷണമൊന്നും അദ്ദേഹത്തിനെതിരെ നിലവിലില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ വരുമ്പോഴെല്ലാം കേസുകളുടെ ആധിക്യം പറഞ്ഞ് ഒഴിവാകാനാണ് സി.ബി.ഐ ശ്രമിക്കാറുള്ളത്. ഷൂക്കൂര്‍ വധക്കേസില്‍ ഇത്തരമൊരു നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്. എന്നാല്‍, ഒരു കേസുപോലും നിലവിലില്ലാതെയാണ് ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് സി.ബി.ഐ തയാറായത്. രാഷ്ട്രീയപരവും വ്യക്തിപരവുമായ എതിര്‍പ്പുകളാലാണ് ഹരജിക്കാരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി വന്നിരിക്കുന്നത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ കൂത്തുപറമ്പിലെ രാജീവ് ഗാന്ധി കെട്ടിട നിര്‍മാണ സഹകരണസംഘത്തിന്‍െറ പ്രസിഡന്‍റായിരുന്ന ഹരജിക്കാരന്‍ വളപട്ടണം പുഴയില്‍നിന്ന് നടത്തിയിരുന്ന മണല്‍ ഖനനം തടഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാവായ ഹരജിക്കാരന് യു.ഡി.എഫിലെ മുന്‍ മന്ത്രിമാര്‍ക്കും മറ്റുമെതിരെ ജേക്കബ് തോമസ് കേസന്വേഷിക്കുന്നതില്‍ എതിര്‍പ്പുമുണ്ട്. സത്യസന്ധനായ ഉദ്യോഗസ്ഥന്‍െറ മനോവീര്യം കെടുത്തി അന്വേഷണത്തില്‍നിന്ന് പിന്മാറ്റാനുള്ള സമ്മര്‍ദത്തിന്‍െറകൂടി ഭാഗമാണ് ഈ ഹരജി.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അനുമതി തേടിയ നടപടി സര്‍ക്കാര്‍ അംഗീകരിക്കുകയും പ്രതിഫലം തിരിച്ചുനല്‍കുകയും ചെയ്ത സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ തുടര്‍ നടപടി ആവശ്യമില്ളെന്നും ഹരജി തള്ളണമെന്നും പൊതുഭരണ വിഭാഗം അണ്ടര്‍ സെക്രട്ടറി എല്‍.ടി. സന്തോഷ് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.