ജിപ്സം വിൽപനയിൽ അഴിമതി: ഫാക്ട് മുൻ സി.എം.ഡിയെ ചോദ്യം ചെയ്തു
text_fieldsകൊച്ചി: പൊതുമേഖല വളം നിർമാണശാലയായ എഫ്.എ.സി.ടിയിലെ ജിപ്സം വിൽപനയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ സി.എം.ഡിയെ സി.ബി.െഎ ചോദ്യം ചെയ്തു. മുൻ സി.എം.ഡി ജയ്വീർ ശ്രീവാസ്തവയെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ ഹരി ഒാം പ്രകാശിെൻറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. മുംബൈയിലായിരുന്ന ഇദ്ദേഹത്തെ നോട്ടീസ് അയച്ചുവരുത്തിയാണ് സി.ബി.െഎയുടെ കൊച്ചി ഒാഫിസിൽ ചോദ്യം ചെയ്തത്. കൃത്രിമം നടന്ന കാലയളവിലെ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരാണ്, കൃത്രിമം നടത്താൻ പുറത്തുനിന്ന് ഇടപെടൽ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സി.ബി.െഎ പ്രധാനമായും പരിശോധിച്ചത്.
സ്വകാര്യകമ്പനിയുമായി ഗൂഢാലോചന നടത്തി വിലകുറച്ച് ജിപ്സം വിൽപന നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് സി.ബി.െഎയുടെ നടപടി. ജയ്വീർ ശ്രീവാസ്തവ അടക്കം ഫാക്ടിെൻറ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മാസങ്ങൾക്കുമുേമ്പ സി.ബി.െഎ കേസെടുത്തിരുന്നു. സംഭവത്തിൽ മറ്റ് പ്രതികളെ സി.ബി.െഎ നേരത്തേ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പൂർത്തിയായതായി അന്വേഷണ ഉദ്യോഗസ്ഥനായ ഹരി ഒാം പ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു. നേരത്തേ, 15ന് ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും അന്ന് അേന്വഷണ ഉദ്യോഗസ്ഥൻ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തായതിനാൽ ചോദ്യം ചെയ്യൽ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഹൈദരാബാദ് കേന്ദ്രമായ എൻ.എസ്.എസ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് ഫാക്ട് അധികൃതർ ജിപ്സം വിൽപനക്ക് കരാർ ഉണ്ടാക്കിയത്. ടണ്ണിന് 600 മുതൽ 2200 രൂപ വരെ നിരക്കിൽ വിൽപന നടത്തിയിരുന്ന ജിപ്സം എൻ.എസ്.എസ് കമ്പനിയുമായുണ്ടായ ഗൂഢാലോചനയെത്തുടർന്ന് കേവലം 130 രൂപക്ക് നൽകിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. പ്രതികളുടെ ഈ നടപടിയിലൂടെ എട്ട് കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കരാർ ഏറ്റെടുത്ത എൻ.എസ്.എസ് കമ്പനി പിന്നീട് കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.