പതിവ് തെറ്റിച്ച് സി.ബി.എസ്.ഇ ഫലം നേരത്തേ; ഉപരിപഠന തടസ്സം നീങ്ങും
text_fieldsതിരുവനന്തപുരം: പരീക്ഷാ ഫലപ്രഖ്യാപനത്തിൽ സംസ്ഥാന പരീക്ഷാബോർഡിനെ പിറകിലാക് കി സി.ബി.എസ്.ഇ. ഫലപ്രഖ്യാപനം വൈകുന്നതിന് കോടതിയിൽനിന്നുവരെ പഴികേട്ടതിന് പിന്നാലെയാണ് ഇത്തവണ പരീക്ഷാ ഫലപ്രഖ്യാപനം നേരത്തെയാക്കാൻ സി.ബി.എസ്.ഇക്കായത്.
വ്യാഴാഴ്ച 12ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഏഴിനകം പത്താം ക്ലാസ് പരീക്ഷാഫലവും പ്രസിദ്ധീകരിക്കാനാണ് ശ്രമം. എസ്.എസ്.എൽ.സി ഫലം ആറിനോ ഏഴിനോ പ്രസിദ്ധീകരിക്കാനാണ് ധാരണ. എട്ടിന് ഹയർസെക്കൻഡറി രണ്ടാം വർഷ ഫലം പ്രസിദ്ധീകരിക്കും. െഎ.സി.എസ്.ഇ പരീക്ഷാഫലം ഏഴിന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷങ്ങളിൽ സി.ബി.എസ്.ഇ പരീക്ഷാഫലം വൈകുന്നത് കേരളത്തിലെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ചേരാൻ തടസ്സമാകാറുണ്ട്. കഴിഞ്ഞവർഷം സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകിയതോടെ വിദ്യാർഥികൾക്ക് സംസ്ഥാന സിലബസിൽ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് തടസ്സം നേരിട്ടു. ഒടുവിൽ രക്ഷാകർത്താക്കളും വിദ്യാർഥികളും കോടതിയെ സമീപിച്ചാണ് അപേക്ഷാ സമയം ദീർഘിപ്പിച്ചത്.
കേരളത്തിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ മുൻവർഷങ്ങളെ അപേക്ഷിച്ച് പത്ത് ദിവസത്തോളം വൈകിയാണ് ആരംഭിച്ചത്. മാർച്ച് ആദ്യത്തിൽ ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ 13ന് തുടങ്ങി 28ന് മാത്രമാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പും കൂട്ട അവധികളും കയറിവന്നതോടെ മൂന്ന് ഘട്ടമായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. പരീക്ഷാഭവൻ ഏറെ പണിപ്പെട്ട് 14 ദിവസം കൊണ്ട് മൂല്യനിർണയം പൂർത്തിയാക്കിയതുകൊണ്ട് മാത്രമാണ് മേയ് ആദ്യത്തിലേക്ക് ഫലം ഒരുക്കാനായത്. ഇത്തവണ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ ഫലം നേരത്തേ വരുന്നതോടെ ഇൗ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറിൽതന്നെ പെങ്കടുക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.