സി.ബി.എസ്.ഇ ചോദ്യപ്പേപ്പർ മാറിയെന്ന ഹരജി അമിയ സലിം പിൻവലിച്ചു
text_fieldsകോട്ടയം: സി.ബി.എസ്.ഇ ചോദ്യപ്പേപ്പർ മാറിയെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശിയായ സി.ബി.എസ്.ഇ വിദ്യാർഥിനി അമിയ സലിം നൽകിയ ഹരജി പിൻവലിച്ചു. ചോദ്യപ്പേപ്പർ മാറിയെന്നും പകരം പരിക്ഷ നടത്തണമെന്നും കാണിച്ചു ഹൈകോടതിയിൽ നൽകിയ ഹരജിയാണ് പിൻവലിച്ചത്.
സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സി.ബി.എസ്.ഇ കോടതിയെ അറിയിച്ചിരുന്നു. ചോദ്യപേപ്പർ മാറിയ വിവരം വിദ്യാർഥിനി ഇൻവിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ൽ തന്റെ സഹോദരൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നുമാണ് സി.ബി.എസ്.ഇ അധികൃതർ കോടതിയെ അറിയിച്ചത്.തുടർന്നാണ് അമിയ പരാതി പിൻവലിച്ചത്.
തുടർ പഠനത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് ഹരജി പിൻവലിച്ചതെന്ന് അമിയയുടെ അഭിഭാഷകൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.