എൻജിനീയറിങ് കോളജിലെ സി.സി.ടി.വി കാമറ മോഷണം; നാല് വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsതൃശൂർ: എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ സി.സി.ടി.വി കാമറ മോഷണം പോയ സംഭവത്തിൽ എസ്.എ ഫ്.ഐ പ്രവർത്തകരായ നാല് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ അറസ്റ്റിൽ. കോഴിക്കോട് കക്കോടി സ്വദേശി പി. അതുൽ, പാലക്കാട് ഷൊർണൂർ സ്വദേശി ആേൻറാ ബേബി, കോഴിക്കോട് പറമ്പിൽബസാർ സ്വദേശി അർജുൻ വി. നായർ, മലപ്പുറം കണ്ണമംഗലം സ്വദേശി പി.പി. ഹിജാബ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കോളജിലെ മൂന്ന്, നാല് സെമസ്റ്റർ വിദ്യാർഥികളാണ്. വൈകീേട്ടാടെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വാണിയുടെ മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ നാലാം പ്രതി പി.പി. ഹിജാബ് നേരത്തേ തന്നെ മറ്റ് കേസുകളിൽ പ്രതിയാണെന്ന് വിയ്യൂർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം പത്തിനാണ് കോളജ് ഹോസ്റ്റലിലെ ഒന്നര ലക്ഷം വിലവരുന്ന സി.സി.ടി.വി കാമറകൾ മോഷണം പോയത്. പ്രിൻസിപ്പലിെൻറ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരിസരത്തെ മറ്റൊരു സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. കാമറകൾ എറിഞ്ഞുപൊട്ടിച്ചതായും അവ ബി ബ്ലോക്കിൽ ഒളിപ്പിച്ചുവെച്ചതായും വിദ്യാർഥികൾ നൽകിയ മൊഴി പ്രകാരം അവിടെ നിന്ന് കണ്ടെടുത്തിരുന്നു. ഹോസ്റ്റലിൽ ലഹരി ഉപയോഗവും സാമൂഹികവിരുദ്ധരുടെ സാന്നിധ്യവും ഉണ്ടെന്ന വിവരത്തെ തുടർന്നാണ് സി.സി.ടി.വി കാമറ സ്ഥാപിച്ചത്.
എസ്.എഫ്.ഐ ഇത് എതിർത്തിരുന്നുവെങ്കിലും പ്രിൻസിപ്പൽ വിളിച്ചുകൂട്ടിയ യോഗത്തെ തുടർന്ന് ഒത്തുതീർപ്പിലെത്തുകയും കാമറ സ്ഥാപിക്കാൻ തീരുമാനമെടുക്കുകയുമായിരുന്നു. എന്നാൽ പിന്നീട് ഒരു വിഭാഗം വിദ്യാർഥികൾ തന്നെ കാമറ നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നതിലുള്ള അമർഷമാണ് കാമറ വലിച്ചുപൊട്ടിക്കാനും ഒളിപ്പിച്ചുവെക്കാനും കാരണമായതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. മോഷണം, കളവുമുതൽ ഒളിപ്പിച്ചുവെക്കൽ, സർക്കാർ മുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് അറിയിച്ചതനുസരിച്ച് അറസ്റ്റിലായ വിദ്യാർഥികളുടെ രക്ഷിതാക്കൾ കോളജിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.