കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടച്ച് നിരീക്ഷണ കാമറകൾ
text_fieldsകൊച്ചി: കുറ്റകൃത്യങ്ങൾ പെരുകുേമ്പാഴും സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ നിരീക്ഷണ കാമറകൾ പലതും പ്രവർത്തനരഹിതം. കാമറകളെല്ലാം പ്രവർത്തനസജ്ജമാണെന്ന് പൊലീസ് അവകാശപ്പെടുേമ്പാഴും കുറ്റകൃത്യങ്ങൾ നടക്കുേമ്പാൾ സി.സി ടി.വി ദൃശ്യങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലെയും മറ്റും കാമറകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികൾക്ക് െവല്ലുവിളിയാകുന്നു.
കാമറകൾ പ്രവർത്തനരഹിതമാണെന്ന് പൊലീസ് സമ്മതിക്കാറില്ല. എന്നാൽ, അന്വേഷണ ഘട്ടത്തിൽ സി.സി ടി.വി ദൃശ്യങ്ങൾ ആവശ്യമായി വന്നാൽ ഇൗ കാമറകളിൽനിന്ന് ലഭിക്കാറുമില്ല. കൊച്ചി നഗരത്തിൽ മൂന്നു ഘട്ടമായി 36 ഡോം കാമറകളും 63 ഫിക്സഡ് കാമറകളുമടക്കം 99 നിരീഷണ കാമറകളാണ് സ്ഥാപിച്ചത്. ഇവയിൽ 90ഉം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇടപ്പള്ളി ഹൈസ്കൂൾ ജങ്ഷൻ, ലുലുമാൾ ജങ്ഷൻ, ഇടപ്പള്ളി പള്ളി എന്നിവിടങ്ങളിലെ പ്രവർത്തനരഹിതമായ ഒമ്പത് കാമറ നന്നാക്കാൻ നടപടിയായിട്ടില്ല. തിരുവനന്തപുരം നഗരത്തിെൻറ വിവിധ ഭാഗങ്ങളിലായി 71 ഡോം കാമറകളും 152 ഫിക്സഡ് കാമറകളും ഉൾപ്പെടെ 223 കാമറ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് സേനയുടെ നവീകരണത്തിെൻറ ഭാഗമായി സ്ഥാപിച്ച ഇൗ കാമറകളെല്ലാം പ്രവർത്തനക്ഷമമാണെന്നാണ് തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽനിന്ന് നൽകിയ വിവരാവകാശ മറുപടിയിലുള്ളത്. എന്നാൽ, കഴിഞ്ഞദിവസം കവടിയാറിൽ രാജ്ഭവന് മുന്നിലെ റോഡിലുണ്ടായ വാഹനാപകടത്തിെൻറ ദൃശ്യങ്ങൾ കിട്ടിയത് പ്രദേശത്തെ മറ്റു കാമറകളിൽനിന്നാണ്. കൊല്ലം കലക്ടേറ്റ് വളപ്പിൽ സ്ഫോടനമുണ്ടായപ്പോഴും നിരീക്ഷണ കാമറകളിൽനിന്ന് ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
കോഴിക്കോട് നഗരത്തിൽ 41 സ്ഥലങ്ങളിലായി 76 കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 13 എണ്ണം പ്രവർത്തനരഹിതമാണ്. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച കാമറകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ നടപടി ഉണ്ടാകുന്നില്ല.
അതേസമയം, പ്രവർത്തനരഹിതമായ കാമറകളുടെ യഥാർഥ കണക്ക് പുറത്തുവിടാൻ പൊലീസ് മടിക്കുകയും ചെയ്യുന്നു. കേസന്വേഷണത്തിൽ നിർണായക തെളിവാകേണ്ട കാമറദൃശ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ടവരുടെ അനാസ്ഥ കുറ്റവാളികൾക്ക് സഹായകമാകുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.