കോഴ ആരോപണം; ഹരിദാസൻ പണം കൈമാറിയില്ലെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തിയ കോഴയാരോപണത്തിൽ നിർണായകമായ വഴിത്തിരിവ്. പരാതിക്കാരനായ ഹരിദാസ് അഖിൽ മാത്യുവിന് പണം കൈമാറിയെന്ന് അവകാശപ്പെട്ട ദിവസം ഹരിദാസ് പറഞ്ഞ സ്ഥലത്തുവെച്ച് ആർക്കും പണം കൈമാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരിക്കുകയാണ്.
ഏപ്രില്‍ 10-ന് ഉച്ചകഴിഞ്ഞ് ബാസിതും ഹരിദാസും സെക്രട്ടറിയേറ്റിനു സമീപമെത്തിയ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഇരുവരും അവിടെ നിന്ന ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റാരെങ്കിലുമായി കൂടിക്കാഴ്ച നടത്തുന്നതോ പണം കൈമാറുന്നതോ ദൃശ്യങ്ങളിലില്ല. ഇതോടെ പണം കൈമാറി എന്ന ഹരിദാസെൻറ വാദം പൊളിയുകയാണ്. ഏപ്രില്‍ 10-ന് ഉച്ചയ്ക്ക് ഒന്നരക്ക് ശേഷം അഖിലിന് പണം കൈമാറി എന്നായിരുന്നു ഹരിദാസെൻറ വാദം.
ഹരിദാസനും ബാസിതും മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസിന് സമീപമെത്തി ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം മടങ്ങി പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി അഖില്‍ മാത്യു പണം കൈപറ്റി എന്ന ഹരിദാസന്റെആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചില്ല. എന്നാല്‍, ആ സമയം അഖില്‍ തിരുവനന്തപുരത്തില്ലായിരുന്നു എന്നത് പൊലീസ് നേരത്തെ സ്ഥിരീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.