Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right27 അലോപ്പതി മരുന്ന്...

27 അലോപ്പതി മരുന്ന് ഗുണനിലവാരമില്ലാത്തതെന്ന്​ സി‌.ഡി.എസ്​.സി.ഒ

text_fields
bookmark_border
27 അലോപ്പതി മരുന്ന് ഗുണനിലവാരമില്ലാത്തതെന്ന്​ സി‌.ഡി.എസ്​.സി.ഒ
cancel

മ​ല​പ്പു​റം: 27 അ​ലോ​പ്പ​തി മ​രു​ന്ന് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന്​ (നോ​ട്ട്​ സ്റ്റാ​ൻ​ഡേ​ർ​ഡ്​ ക്വാ​ളി​റ്റി-​എ​ൻ.​എ​സ്.​ക്യു) കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ മേ​യി​ൽ സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി‌.​ഡി.​എ​സ്.​സി.​ഒ) ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ണ്ടെ​ത്ത​ൽ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് റെ​ഗു​ലേ​റ്റ​ർ​മാ​ർ ശേ​ഖ​രി​ച്ച 1,302 സാ​മ്പി​ളാ​ണ്​ അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ പ​രി​ശോ​ധി​ച്ച​ത്. 1,274 മ​രു​ന്ന് സാ​മ്പി​ൾ നി​ല​വാ​ര​മു​ള്ള​താ​യി സി‌.​ഡി.​എ​സ്.​സി.​ഒ പ്ര​ഖ്യാ​പി​ച്ചു.

പ​രി​ശോ​ധി​ച്ച മൊ​ത്തം സാ​മ്പി​ളു​ക​ളു​ടെ എ​ണ്ണ​വു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ എ​ൻ.​എ​സ്.​ക്യു മ​രു​ന്നു​ക​ൾ മേ​യി​ൽ ര​ണ്ട്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്​. മു​ൻ മാ​സ​ങ്ങ​ളി​ൽ ഇ​ത്​ നാ​ല് മു​ത​ൽ അ​ഞ്ച് ശ​ത​മാ​നം വ​രെ ആ​യി​രു​ന്നു. കൊ​ൽ​ക്ക​ത്ത​യി​ലെ സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ച്ച ഒ​രു​മ​രു​ന്ന്​ വ്യാ​ജ​നെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യും സി‌.​ഡി.​എ​സ്.​സി.​ഒ അ​റി​യി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ സോ​ള​നി​ൽ അ​ല​യ​ൻ​സ് ബ​യോ​ടെ​ക് നി​ർ​മാ​ണ ലേ​ബ​ലു​ള്ള ഹെ​പ്പാ​രി​ൻ സോ​ഡി​യം ഇ​ൻ​ജ​ക്​​ഷ​ൻ IP 5000 IU/5 ml എ​ന്ന ആ​ന്റി-​ഗോ​ഗു​ല​ന്‍റ്​​ (ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തി​നു​ള്ള) മ​രു​ന്നി​ന്‍റെ ഒ​രു ബാ​ച്ചി​ന്‍റെ സാ​മ്പി​ളാ​ണ്​ വ്യാ​ജ​മാ​ണെ​ന്ന് ക​രു​തു​ന്ന​ത്.

ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​രു​ന്ന്​ സാ​മ്പി​ളു​ക​ളി​ൽ ജ​മ്മു-​ക​ശ്മീ​രി​ലെ കാ​ഡി​ല ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് നി​ർ​മി​ക്കു​ന്ന ടി​ൻ​വി​സ്റ്റ 300 (ടി​നി​ഡാ​സോ​ൾ ഗു​ളി​ക​ക​ൾ ഐ.​പി 300 മി​ല്ലി​ഗ്രാം), കൊ​ൽ​ക്ക​ത്ത​യി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ബം​ഗാ​ൾ കെ​മി​ക്ക​ൽ ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് നി​ർ​മി​ക്കു​ന്ന ബാ​ക്ടീ​രി​യ അ​ണു​ബാ​ധ ചി​കി​ത്സ​ക്കാ​യു​ള്ള ഓ​ഫ്‌​ലോ​ക്സാ​സി​ൻ, ഓ​ർ​ണി​ഡാ​സോ​ൾ ഗു​ളി​ക​ക​ൾ, ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ അ​ൽ​കെം ല​ബോ​റ​ട്ട​റി​യു​ടെ Almox-500 (അ​മോ​ക്സി​ലി​ൻ ഗു​ളി​ക​ക​ൾ), സി​ക്കി​മി​ലെ അ​ൽ​കെം ഹെ​ൽ​ത്ത് സ​യ​ൻ​സ്​ നി​ർ​മി​ക്കു​ന്ന ക്ലാ​വം 625 (അ​മോ​ക്സി​സി​ല്ലി​ൻ, പൊ​ട്ടാ​സ്യം ക്ലാ​വു​ല​നേ​റ്റ് ഗു​ളി​ക​ക​ൾ) എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ സോ​ള​നി​ലു​ള്ള സൈ​പ്പ​ർ ഫാ​ർ​മ​യു​ടെ നാ​ല് സാ​മ്പി​ൾ-​ഡ​യ​റി​യ സ്റ്റോ​പ് ഗു​ളി​ക​ക​ൾ (ലോ​പെ​റാ​മൈ​ഡ് ഹൈ​ഡ്രോ​ക്ലോ​റൈ​ഡ് ഗു​ളി​ക​ക​ൾ ഐ.​പി), ക്ലോ​ർ​ഫെ​നി​റാ​മൈ​ൻ മെ​ലേ​റ്റ് ഗു​ളി​ക​ക​ൾ ഐ.​പി നാ​ല്​ മി​ല്ലി​ഗ്രാം, ഡോ​ക്സി​ഫി​ൽ-​എ​ൽ​ബി കാ​പ്സ്യൂ​ളു​ക​ൾ (ഡോ​ക്സി​സൈ​ക്ലി​ൻ, ലാ​ക്റ്റി​ക് ആ​സി​ഡ് ബാ​സി​ല​സ് കാ​പ്സ്യൂ​ളു​ക​ൾ), സെ​ൻ​സെ​ഫ്-​ഒ ഗു​ളി​ക​ക​ൾ (സെ​ഫി​ക്സിം, ഓ​ഫ്ലോ​ക്സാ​സി​ൻ ഗു​ളി​ക​ക​ൾ) എ​ന്നി​വ​യും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poor qualityCDSCOallopathic medicines
News Summary - CDSCO said that 27 allopathic medicines are of poor quality
Next Story