ആഘോഷം പ്രാര്‍ഥനകളിലൊതുക്കി വിശ്വാസികള്‍
text_fieldsആലപ്പുഴ: ലോക്ഡൗൺ കാലത്ത് കടന്നുവന്ന പുണ്യങ്ങളുടെ പൂക്കാലമായ റമദാന് ഇക്കുറി വിശ്വാസികൾക്ക് പുതിയ അനുഭവമായി. റമദാന് വിടപറഞ്ഞെത്തുന്ന ഈദുല്‍ ഫിത്റും വിശ്വാസികള്‍ക്ക് പുതിയ അനുഭവമൊരുക്കുകയാണ്. മഹാപ്രളയത്തില്‍ എല്ലാം തകര്‍ന്നപ്പോഴും ആഘോഷങ്ങളൊഴിവാക്കിയെങ്കിലും പള്ളികളിലെത്തി പ്രാര്‍ഥന നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചിരുന്നു. എന്നാൽ, ഇക്കൊല്ലത്തെ റമദാനില്‍ ലോക്ഡൗണിെൻറ ഭാഗമായി പള്ളികള്‍ പൂര്‍ണമായും അടഞ്ഞുകിടന്നതോടെ വിശ്വാസികള്‍ ആരാധനകള്‍ പൂർണമായും വീടുകളിലേക്ക് മാറ്റാൻ നിർബന്ധിതരായി.
വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരവും ഇക്കാലയളവില്‍ ഒഴിവാക്കി. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാൾ ദിനത്തിലെങ്കിലും പള്ളികളില്‍ ഒത്തുകൂടാനാകുമെന്ന പ്രതീക്ഷയും ഇല്ലാതായി. ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കാനുള്ള സര്‍ക്കാറിെൻറ കര്‍ശന നിര്‍ദേശത്തെ മുസ്ലിം മതസംഘടന നേതാക്കളും അംഗീകരിച്ചതോടെ ഈദുല്‍ ഫിത്വറിലും വിശ്വാസികള്‍ പള്ളികളോട് അകലം പാലിക്കാന്‍ നിര്‍ബന്ധിതരാണ്.
സല്‍ക്കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ് പുണ്യം ലഭിക്കുന്ന വിശുദ്ധ റമദാനിലെ രാത്രി നമസ്കാരമായ തറാവീഹ് ഇക്കുറി വീടുകളില്‍ നിര്‍വഹിച്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ നമസ്കാരവും വീടുകളില്‍തന്നെ നിര്‍വഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി പ്രാര്ഥനകളിലൊതുക്കിയുള്ള ഈദുല്‍ ഫിത്വറിന് വിശ്വാസികള്‍ മാനസികമായി തയാറെടുത്തു. അവസാന വെള്ളിയാഴ്ച പള്ളികളില്‍ ഇമാമുമാര്‍ റമദാനിന് വികാരനിര്‍ഭരമായി വിടചൊല്ലുന്ന യാത്രയയപ്പും ഇക്കുറി ഉണ്ടായിരുന്നില്ല.
റമദാന് സമ്മാനിച്ച സുകൃതങ്ങള്‍ എടുത്തുപറഞ്ഞ് ഇമാമുമാര്‍ പുണ്യമാസത്തിന് യാത്രാമംഗളം നേരുന്നത് വിശ്വാസി സമൂഹത്തിന് വികാരനിര്‍ഭരമായ അനുഭവമാണ് സമ്മാനിച്ചിരുന്നത്. ചെറിയ പെരുന്നാള്‍ നമസ്കാരശേഷം പരസ്പരം ആേശ്ലഷിച്ചുള്ള സൗഹൃദം പുതുക്കലും ഇക്കുറിയുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.