വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ആഘോഷങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല
text_fieldsതിരുവനന്തപുരം: നിയമസഭാ വോെട്ടണ്ണൽ ദിനമായ േമയ് രണ്ടിന് ആഘോഷങ്ങളോ ഒത്തുചേരലുകളോ അനുവദിക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
വോട്ടെണ്ണൽ ദിനത്തിൽ കേരളത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി പരിഗണനക്കുവന്നിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് വോെട്ടണ്ണൽ ദിനത്തിെല നിയന്ത്രണം സംബന്ധിച്ച തീരുമാനം.
ഏപ്രിൽ 21, 22 തീയതികളിൽ മൂന്ന് ലക്ഷം പേരെ കോവിഡ് പരിശോധന നടത്താൻ ലക്ഷ്യമിട്ട് രണ്ടാമത്തെ 'മാസ് ടെസ്റ്റിങ് കാമ്പയിൻ' നടത്താൻ ആരോഗ്യവകുപ്പിനോട് നിർദേശിച്ചു. ജില്ലതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ജില്ല-നഗര അതിർത്തികളിൽ പ്രവേശനത്തിന് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ, പരിശോധനാസാമഗ്രികൾ, അവശ്യമരുന്നുകൾ, കിടക്കകൾ മുതലായവയുടെ ലഭ്യത ആരോഗ്യവകുപ്പ് ഉറപ്പാക്കണമെന്നും നിർദേശിച്ചു.
* വാക്‌സിൻ സ്വീകരിച്ചവരിലും വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ വേഗത്തിൽ പടരുന്ന ജനിതക വ്യതിയാനം വന്ന വൈറസ് കേരളത്തിൽ വ്യാപിച്ചിട്ടുണ്ടോയെന്ന് ആരാഗ്യവകുപ്പ് പരിശോധിക്കണം *രാത്രികാല കർഫ്യൂ ചരക്ക്, പൊതുഗതാഗതത്തെ ബാധിക്കാത്ത വിധമാവും നടപ്പാക്കുക. *മാളുകളും മൾട്ടിപ്ലക്സുകളും തിയറ്ററുകളും വൈകീട്ട് 7.30 ഓടെ അടക്കണം * ടാക്സികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിൽ നേരേത്ത ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വീണ്ടും നടപ്പാക്കും *ആളുകൾ കൂട്ടംകൂടുന്ന സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കണ്ടെത്തിയാൽ അവ നിശ്ചിത ദിവസങ്ങൾ അടച്ചിടാൻ പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റുമാർ നടപടിയെടുക്കണം. *കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കോവിഡുമായി ബന്ധപ്പെട്ട അവശ്യ ജോലികൾക്ക് കലക്ടർമാർക്ക് നിയോഗിക്കാം * സർക്കാർ, സ്വകാര്യമേഖലയിലെ എല്ലാ യോഗങ്ങളും പരിശീലനപരിപാടികളും മറ്റ് ഒത്തുചേരലുകളും ഓൺലൈനായി മാത്രമേ നടത്താവൂ * എല്ലാ വകുപ്പ്തല പരീക്ഷകളും പി.എസ്.സി പരീക്ഷകളും േമയ് മാസത്തിലെ അനുയോജ്യമായ ദിവസങ്ങളിലേക്ക് മാറ്റണം *മുമ്പ് നടത്തിയിരുന്നതുപോലെ ആരാധനാലയങ്ങളിൽ ആരാധനകൾ ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം *ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഊന്നൽ നൽകണം *കോവിഡ് രോഗികളുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട നിലവിലെ നയം മാറ്റണമോയെന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു *കോവിഡ് വെബ് പോർട്ടലുകൾ ശരിയായി പ്രവർത്തിപ്പിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് നടപടിയെടുക്കണം
ഹോട്ടലുകളുടെ പ്രവർത്തനം രാത്രി ഒമ്പതുവരെ
കോവിഡിെൻറ തീവ്രവ്യാപനം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രാത്രികാല കർഫ്യൂ. രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ. പൊതുഗതാഗത്തിന് നിയന്ത്രണമില്ല. അവശ്യസർവിസുകളായ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, പെട്രോൾ പമ്പുകൾ, രാത്രി ഷിഫ്റ്റുള്ള ജീവനക്കാർ, പത്ര-മാധ്യമങ്ങൾ, ചരക്ക്, പൊതുഗതാഗതം എന്നിവയെ ഒഴിവാക്കി.
മൾട്ടിപ്ലക്സ് തിയറ്ററുകളുടെയും മാളുകളുടെയും പ്രവർത്തനസമയം രാത്രി ഏഴരവരെയാക്കി കുറച്ചു. ഹോട്ടലുകളുടെ പ്രവർത്തനം രാത്രി ഒമ്പതുവരെയായിരിക്കും. ഹോട്ടലുകളിൽ ആളുകളുടെ എണ്ണം പരമാവധി കുറക്കണം, ഹോം ഡെലിവറി, ടേക്ക് എവേ കൗണ്ടറുകൾക്ക് പ്രാധാന്യം നൽകണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
രാവിലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പൊലീസാണ് രാത്രികാല കർഫ്യൂ എന്ന നിർദേശം അവതരിപ്പിച്ചത്. ഉച്ചക്കുശേഷം ചേർന്ന കോർ കമ്മിറ്റി യോഗം ഇത് അംഗീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും. ഇത് വകുപ്പ് മേധാവികൾക്ക് നിശ്ചയിക്കം. സ്വകാര്യ ട്യൂഷന് സെൻററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ നടത്താവൂ.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കും. കോവിഡ് സ്ഥിതി വിലയിരുത്തിയശേഷം ഇളവുകൾ സംബന്ധിച്ച് പിന്നീട് തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.