കൊച്ചിയിൽ 180 കോടിയുടെ ലോജിസ്റ്റിക് പാർക്ക് വരുന്നു
text_fieldsകൊച്ചി: വിവിധ കോവിഡ് വാക്സിനുകൾ ഉൾെപ്പടെ സൂക്ഷിക്കാനും മറ്റ് വ്യവസായിക ആവശ്യങ്ങൾക്കുമായി കൊച്ചിയിൽ ലോകോത്തര നിലവാരത്തിലുള്ള ലോജിസ്റ്റിക് പാർക്ക് വരുന്നു. പ്ലഗ്-ആൻഡ്-പ്ലേ സൗകര്യമുള്ള ഇത് അമ്പലമുകളിലെ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിലാകും സ്ഥാപിക്കുക. 180 കോടി മുതൽമുടക്കുള്ള, 6.5 ലക്ഷം ചതുരശ്രയടി വരുന്ന പാർക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണ കേന്ദ്രങ്ങളിൽ ഒന്നായിരിക്കും.
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ (കിൻഫ്ര) നൽകുന്ന 25 ഏക്കറിൽ ശ്രീ കൈലാസ് ഗ്രൂപ് സ്ഥാപനമായ സെല്ല സ്പേസ് പാർക്ക് നിർമിക്കും. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ വിശാഖ് രാജ്കുമാറിന് അലോട്ട്മെൻറ് ലെറ്റർ കൈമാറി.
പാർക്ക് കേരളത്തിലെ വ്യവസായിക വികസനം വർധിപ്പിക്കാൻ സഹായകമാകുമെന്നും മധുരയിലും ഹൊസൂരിലും ഇത്തരം ഇടങ്ങൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്നും വിശാഖ് രാജ്കുമാർ പറഞ്ഞു. സംസ്ഥാനത്ത് വലിയ അളവിൽ കോവിഡ് വാക്സിൻ വരുമ്പോൾ അവ സൂക്ഷിക്കാനുള്ള സംഭരണിയായും ഇത് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.