സിമൻറ് കമ്പനികൾ സംസ്ഥാനത്തുനിന്ന് കൊള്ളയടിക്കുന്നത് 1000 കോടിയിലേറെ
text_fieldsകൊച്ചി: അകാരണമായി വിലവർധിപ്പിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ സിമൻറ് കമ്പനികൾ കേരളത്തിൽനിന്ന് ഒാരോ വർഷവും കൊള്ളയടിക്കുന്നത് 1000 കോടിയിലേറെ രൂപ. ഒരു കോടി ടൺ ആണ് കഴിഞ്ഞ ഏതാനും വർഷമായി േകരളത്തിൽ സിമൻറിെൻറ വാർഷിക ഉപഭോഗം. ഇത് 20 കോടി ചാക്ക് സിമൻറ് വരും. നിലവിൽ 60 മുതൽ 100 രൂപ വരെയാണ് കേരളത്തിലെ ഉപഭോക്താക്കൾക്ക് ഒാേരാ ചാക്ക് സിമൻറിനും തമിഴ്നാടിനെയും കർണാടകയെയും അപേക്ഷിച്ച് കൂടുതലായി നൽകേണ്ടിവരുന്നത്. ശരാശരി 70 രൂപ വെച്ച് കണക്കാക്കിയാൽപോലും ഇൗ നിലയിൽ സ്വകാര്യ കമ്പനികൾ കൈക്കലാക്കുന്നത് 1400 കോടി രൂപയാണ്.
ഇൗ കണക്കുകൾ ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് മുമ്പ് മന്ത്രി ഇ.പി. ജയരാജൻ സിമൻറ് കമ്പനികളുടെ യോഗം വിളിക്കുകയും വില കുറക്കണെമന്ന് നിർദേശം നൽകുകയും ചെയ്തത്. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വലിയേതാതിൽ സിമൻറ് ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മന്ത്രി വീണ്ടും സിമൻറ് കമ്പനികളുടെ യോഗം വിളിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്ന വ്യവസായങ്ങളിലൊന്നാണ് സിമൻറ് നിർമാണം. അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ വിപണി വിലയുടെ പകുതിവിലക്ക് സ്വകാര്യ കമ്പനികൾ തമിഴ്നാട്ടിൽ സർക്കാറിന് സിമൻറ് നൽകുന്നതും. ‘അമ്മ’ ബ്രാൻഡിൽ ഇങ്ങനെ വാങ്ങുന്ന സിമൻറ് സർക്കാർ വിതരണം ചെയ്യുന്നത് അവിടെ പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാണ്. കേരളത്തിൽ മെട്രോപോലെ വൻകിട നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന കോർപറേറ്റ് കരാറുകാരും ഇത്തരത്തിൽ വിലപേശി വളരെ കുറഞ്ഞ വിലക്കാണ് സിമൻറ് വാങ്ങുന്നത്. ഇത്തരം സാധ്യതകളുണ്ടായിട്ടും കേരള സർക്കാർ ആ വഴിയിൽ ചിന്തിക്കാത്തത് ദുരൂഹമാണെന്ന് സിമൻറ് ഡീലേഴ്സ് വെൽഫെയർ അേസാസിയേഷൻ സംസ്ഥാന സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി പറഞ്ഞു.
സിമൻറ് വില നിയന്ത്രിക്കാനായാൽ നിർമാണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തുക ഗണ്യമായി കുറയും. അതുവഴി സർക്കാറിന് കോടികളുടെ ലാഭമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.