നിര്‍മാണരംഗം താഴേക്ക്; സിമന്‍റ് വില മുകളിലേക്ക്
text_fieldsകൊച്ചി: നോട്ട് പ്രതിസന്ധിമൂലം നിര്‍മാണരംഗത്ത് സ്തംഭനാവസ്ഥ തുടരുമ്പോഴും സിമന്‍റ് വില കുത്തനെ മുകളിലേക്ക്. പ്രമുഖ സിമന്‍റ് കമ്പനികള്‍ ഈയാഴ്ച പത്ത് ശതമാനമാണ് വില വര്‍ധിപ്പിച്ചത്. പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് ഈ വിലവര്‍ധന. മറ്റ് കമ്പനികളും താമസിയാതെ വില കൂട്ടും.
അതേസമയം, രണ്ടുമാസമായി വില്‍പന നേര്‍പകുതിയായി കുറഞ്ഞിരിക്കുകയാണെന്ന് വിതരണക്കാരും പറയുന്നു.
രാംകോ, കോറമാന്‍ഡല്‍ തുടങ്ങിയ കമ്പനികളാണ് തിങ്കളാഴ്ച മുതല്‍ ബാഗിന് 370ല്‍നിന്ന് 400 രൂപയായി വില വര്‍ധിപ്പിച്ചത്. നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് വില്‍പന കുറഞ്ഞതിനാല്‍ മിക്ക കമ്പനികളും വില കുറച്ചിരുന്നു. കൂലി കൊടുക്കാന്‍ പണം ലഭിക്കാതായതിനത്തെുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ നിലച്ചിരുന്നു. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നല്ളൊരു ശതമാനം ഉത്തരേന്ത്യന്‍ തൊഴിലാളികളും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
മലയാളികളായ നിര്‍മാണത്തൊഴിലാളികള്‍ക്കുതന്നെ തൊഴില്‍ലഭ്യത കുത്തനെ കുറഞ്ഞു. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍തലത്തില്‍ കാര്യമായ ഇടപെടല്‍ ഇല്ലാത്തതാണ് തോന്നിയപോലെ വില വര്‍ധിപ്പിക്കാന്‍ കാരണം. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്‍റ്സ് ആകട്ടെ, ആവശ്യമുള്ളതിന്‍െറ പത്തിലൊന്നുപോലും ഉല്‍പാദിപ്പിക്കുന്നില്ല. അതിനാല്‍, അവര്‍ക്ക് വില നിയന്ത്രണത്തില്‍ ഒന്നും ചെയ്യാനുമാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.