സെമിത്തേരി ബിൽ നിയമസഭ പാസാക്കി
text_fieldsതിരുവനന്തപുരം: കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ (ശവം അടക്കം ചെയ്യുന്നതിനുള്ള അവക ാശം) ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിലേക്ക് കടന് നത്. സെമിത്തേരികളില്‍ മൃതശരീരം അടക്കുന്നത് തടയുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യു ന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയുമോ രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെ യ്യുന്നതാണ് നിയമം. സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നതിന് മുമ്പ് ബിൽ ചര്‍ച്ചക്കെടുത്തപ്പോള്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍കൂടി അംഗീകരിച്ചാണ് ബിൽ ഇന്നലെ സഭയുടെ പരിഗണനക്കെത്തിയത്. ഈ സാഹചര്യത്തിലാണ് നിയമം ഐകകണ്േഠ്യന പാസായത്.
രണ്ട് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തെ കേരളത്തിലെ മുഴുവന്‍ സഭകള്‍ക്കും ബാധകമാകുന്ന നിയമമായി രൂപം നല്കിയ ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. ബില്ലിെൻറ പേരുപോലും മാറ്റിക്കൊണ്ടുള്ള സബ്ജക്ട് കമ്മിറ്റി തീരുമാനം മന്ത്രി എ.കെ. ബാലന് സഭയെ അറിയിച്ചതോടെ പ്രതിപക്ഷം നിയമത്തെ പിന്തുണക്കുകയായിരുന്നു. ബില്ലിെൻറ തലക്കെട്ട് ‘2020ലെ കേരള ക്രിസ്ത്യന്‍ (മലങ്കര ഓര്‍ത്തഡോക്സ്- യാക്കോബായ) സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള ബില്‍’ എന്ന് തിരുത്തി.
രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള തര്ക്കത്തത്തിെൻറ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ബിൽ ക്രിസ്ത്യന്‍ സമൂഹത്തിന് മുഴുവന്‍ വെല്ലുവിളിയായി തീരുന്നതാണെന്ന ആക്ഷേപമാണ് പൊതുവില്‍ ഉയര്‍ന്നത്. ഓര്‍ഡിനന്‍സില്‍ രണ്ട് വിഭാഗങ്ങളുടെ പേരെടുത്ത് വ്യക്തമായി പറഞ്ഞിരുന്നെങ്കിലും ബില്ലില്‍ അതുണ്ടായിരുന്നില്ല. ആ അവ്യക്തത ദൂരീകരിച്ചതോടെ തര്‍ക്കങ്ങളില്ലാതെ ബിൽ പാസാക്കാനായി.
ഒരു ഇടവകയില്‍ ഉൾപ്പെടുന്ന കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരിയില്‍ മൃതശരീരം സംസ്കരിക്കാന്‍ അവകാശമുണ്ട്. ഇടവകയിലെ വികാരി സെമിത്തേരിയിലെ കബറടക്കത്തിന് ഒരു പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. ഈ രജിസ്റ്റര്‍ ഒരു സ്ഥിരം രേഖയായി സൂക്ഷിക്കുകയും അപേക്ഷ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യാവുന്നതാണെന്നും ബില്ലില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ തേജോവധം െചയ്യുന്നെന്ന് ചെന്നിത്തലയും മുനീറും
കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബില്ലിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതിനെതുടർന്ന് സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ തേജോവധം ഉണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ. മുനീറും സ്പീക്കറെ അറിയിച്ചു.
ബില്ലിനോട് അഭിപ്രായവ്യത്യാസമില്ല. ചില ഉദ്യോഗസ്ഥർ കാണിച്ച തെറ്റുകളാണ് വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, നവമാധ്യമങ്ങളിൽ തിരിച്ചുള്ള പ്രചാരണമാണ് ഉണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.