സെമിത്തേരിത്തർക്കം: ദലിത് വയോധികയുടെ മൃതദേഹം കൊല്ലാറ ശ്മശാനത്തിൽ സംസ്കരിക്കാൻ നടപടി
text_fieldsശാസ്താംകോട്ട: നിയമക്കുരുക്കിൽപെട്ട് സംസ്കരിക്കാനാവാതെ കഴിഞ്ഞ 14 മുതൽ ശാസ്താംകോട് ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തുരുത്തിക്കര കൊല്ലാറ കാളിശ്ശേരിൽ അ ന്നമ്മ (75) എന്ന ദലിത് വൃദ്ധയുടെ മൃതശരീരം കൊല്ലാറയിലെ യെരുശലേം മാർത്തോമാ പള്ളി സെമിത ്തേരിയിൽ അടക്കം ചെയ്യാൻ കലക്ടറുടെ ഉത്തരവ്.
ഉത്തരവ് കൈപ്പറ്റിയ അന്നമ്മയുടെ ബന്ധുക്കൾ െപാലീസ് സംരക്ഷണയിൽ ശ്മശാനം വൃത്തിയാക്കാൻ തുടങ്ങി. ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ നിന്ന് പുറത്തെടുക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ചുറ്റുമതിൽ കെട്ടി കോൺക്രീറ്റ് കല്ലറ കെട്ടി വേണം അടക്കം ചെയ്യാെനന്നും അതുവരെ ഇവിടത്തെ സംസ്കാരം നിർത്തിവെക്കണമെന്നും 2014ൽ ജില്ല കലക്ടർ ഉത്തരവായിരുന്നു.
ചേലൂർ കുടിവെള്ള സംരക്ഷണ സമിതി കലക്ടർക്കും ഹൈകോടതിയിലും നൽകിയ പരാതികളിന്മേൽ ആയിരുന്നു നടപടി. ചുറ്റുമതിൽ കെട്ടാനെത്തിയ സഭാംഗങ്ങളെ കുടിവെള്ള സംരക്ഷണ സമിതിക്കാർ തടഞ്ഞ് തിരിച്ചയച്ചു. അന്നുമുതൽ തുരുത്തിക്കര യെരുശലേം മാർത്തോമാ പള്ളി ഇടവക അംഗങ്ങളുടെ മൃതദേഹങ്ങൾ തുരുത്തിക്കര തന്നെയുള്ള ഇമ്മാനുവേൽ മാർത്തോമാ പള്ളിയിലെ സെമിത്തേരിയിലാണ് സംസ്കരിച്ചിരുന്നത്. സ്ഥലക്കുറവ് മൂലം അന്നമ്മയുടെ മൃതദേഹം സംസ്കരിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്നാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
ഹൈകോടതിയിലെ കേസിൽ ഇതിനിടെ യെരുശലേം പള്ളി അധികൃതർ കക്ഷിചേരുകയും മൃതദേഹം അടക്കം ചെയ്യാൻ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഹൈകോടതി ഉത്തരവ് പ്രകാരം ജില്ല മെഡിക്കൽ ഓഫിസർ പഴയ ഒരു കല്ലറ പൊളിച്ച് പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിെൻറ തുടർച്ചയായി തീരുമാനം കൈക്കൊള്ളാൻ ഹൈകോടതി കലക്ടർക്ക് നിർേദശം നൽകുകയായിരുന്നു.
തുടർന്നാണ് കലക്ടർ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ച് ഞായറാഴ്ച കൈമാറിയത്. സ്ഥലത്ത് മതിയായ പൊലീസ് സംരക്ഷണം ഒരുക്കാൻ റൂറൽ ജില്ല പൊലീസ് മേധാവിക്ക് കലക്ടർ നിർേദശം നൽകിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.