കൂടുതൽ വായ്പ എടുക്കാൻ കേന്ദ്രം അനുമതി നൽകണം –തോമസ് െഎസക്
text_fieldsതിരുവനന്തപുരം: പൊതുബജറ്റിൽ സംസ്ഥാനത്തിനു കൂടുതൽ വായ്പ എടുക്കാൻ കേന്ദ്രം അനുമതി നൽകണെമന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. 18,500കോടി രൂപയാണ് സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി. ഇത് ഒരു ശതമാനം വർധിപ്പിക്കണെമന്ന് ആവശ്യെപ്പട്ട് കേന്ദ്രമന്ത്രി അരുൺ ജെയറ്റ്ലിക്ക് കത്ത് നൽകിയിട്ടുണ്ട്. നോട്ട് അസാധുവാക്കൽ സംസ്ഥാനത്തിെൻറ വരുമാനത്തിലുണ്ടാക്കിയ ഇടിവ് നികത്താൻ കേന്ദ്ര ബജറ്റിൽ സഹായിക്കണമെന്നാണ് തോമസ് െഎസക് ആവശ്യെപ്പടുന്നത്.
നാണ്യവിളകൾക്ക് സമഗ്രമായ ഇൻഷുറൻസ് തയാറാക്കണം. സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതത്തിലെ വർധന, എയിംസ്, അഗ്രോപാർക്കുകൾക്കു ധനസഹായം, റബർ വിലസ്ഥിരതാ ഫണ്ടിന് സഹായം, ദേശീയപാത 66െൻറ വികസനം, സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംയുക്ത സംരംഭങ്ങൾക്കും സഹായം, സംസ്ഥാനത്തിെൻറ വൻകിടപദ്ധതികൾക്കുള്ള സഹായം, കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴിക്ക് സഹായം, കുട്ടനാട് പാക്കേജിനുള്ള കേന്ദ്രവിഹിതം നൽകുക, റബറിനെ മേക്ക് ഇന്‍ ഇന്ത്യയിൽ ഉൾപ്പെടുത്തുക, എസി ബസുകൾക്ക് ചുമത്തിയ സേവനനികുതിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകളെ ഒഴിവാക്കുക എന്നിവയും മുഖ്യ ആവശ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.