Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ ട്രൂനാറ്റ്​ പരിശോധന: കേരളത്തി​െൻറ ആവശ്യം അപ്രായോഗികമെന്ന്​​ കേന്ദ്രം

text_fields
bookmark_border
പ്രവാസികൾക്ക്​ ട്രൂനാറ്റ്​ പരിശോധന: കേരളത്തി​െൻറ ആവശ്യം അപ്രായോഗികമെന്ന്​​ കേന്ദ്രം
cancel

ന്യൂ​ഡൽഹി: പ്രവാസികളെ നാട്ടി​െലത്തിക്കുന്നതിന്​ മുമ്പ്​ കോവിഡ്​ പരി​േശോധനക്കായി ​ട്രൂനാറ്റ്​ റാപ്പിഡ്​ ടെസ്​റ്റ്​ സംവിധാനം ഏർപ്പെടുത്തണമെന്ന കേരളത്തി​െൻറ ആവശ്യം കേന്ദ്രം തള്ളി. ട്രൂനാറ്റ്​ പരിശോധന അപ്രായോഗികമാണെന്നും അത്​ അംഗീകരിക്കുന്നി​ല്ലെന്ന്​ ഗൾഫ്​ രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും​ വിദേശകാര്യ മന്ത്രാലയം കേരള ചീഫ്​ സെക്രട്ടറിക്ക്​ അയച്ച കത്തിൽ വ്യക്തമാക്കി.

പല രാജ്യങ്ങളും ട്രൂനാറ്റ്​ അംഗീകരിച്ചിട്ടില്ലെന്നും അപ്രായോഗികമെന്നും ചൂണ്ടിക്കാട്ടിയാണ്​ കേന്ദ്രം നിർദേശം തള്ളിയത്​. വിദേശ രാജ്യങ്ങളിൽനിന്ന്​ മടങ്ങിയെത്തുന്ന പ്രവാസികൾക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കാൻ കേരള സർക്കാർ തീരുമാനിച്ചിരുന്നു. ട്രൂനാറ്റ്​ റാപ്പിഡ്​ പരിശോധനക്ക്​ ശേഷം മാത്രമേ യാത്രക്കാരെ വിദേശത്ത്​ നിന്ന്​ കൊണ്ടുവരാവൂ​വെന്ന്​ കേരളം കേന്ദ്രത്തോട്​ ആവശ്യ​െപ്പട്ടിരുന്നു.

രോഗബാധിതരെയും അല്ലാത്തവരെയും ഒരേ വിമാനത്തിൽ നാട്ടിലെത്തിക്കുന്നത്​ രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു കേരള സർക്കാറി​െൻറ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:truenat test​Covid 19
News Summary - Center Denies Keralas demand ​Truenat Test for Returning Expatriates
Next Story