ഇന്ധനവില വർധിപ്പിച്ചത് കേന്ദ്രം, സംസ്ഥാനം രണ്ടു രൂപ സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത് -എം.വി ഗോവിന്ദൻ
text_fieldsകൊച്ചി: സംസ്ഥാന ബജറ്റിനെ കുറിച്ച് രുക്ഷ വിമർശനം ഉയർന്നതോടെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാനത്തിന്റെ വികസനത്തിന് സഹായിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും സർക്കാറിനെതിരെ കടന്നാക്രമണം നടത്തുകയാണ്. 40,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നിഷേധിച്ചതിനെക്കുറിച്ച് ആരും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത് കേന്ദ്രസർക്കാറാണ്. കേന്ദ്രം അനിയന്ത്രിമായി നികുതി കൂട്ടിയതാണ് വില വർധനവിനിടയാക്കിയത്. സംസ്ഥാനം രണ്ടുരൂപ സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ബജറ്റ് അവതരിപ്പിച്ചിട്ടേയുള്ളു. പാസാക്കിയിട്ടില്ല. വിമർശനങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ചർച്ചകൾ നടക്കടെട. അതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.