ബസ് കുത്തകകൾക്ക് പരവതാനി; കേന്ദ്ര നീക്കത്തിനെതിരെ അക്കമിട്ട വിേയാജിപ്പുമായി കേരളം
text_fieldsതിരുവനന്തപുരം: സ്വകാര്യ ബസ് കുത്തകകൾക്ക് റോഡുകൾ നിയന്ത്രണങ്ങളില്ലാെത തുറന്നുനൽകാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അക്കമിട്ട വിേയാജിപ്പുമായി കേരളത്തിെൻറ കത്ത്്. കെ.എസ്.ആർ.ടി.സിയെയും ചെറുകിട സ്വകാര്യ ബസ് വ്യവസായത്തെയും മാത്രമല്ല, സംസ്ഥാനത്തിെൻറ സാമ്പത്തിക വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്ന നടപടികൾ പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ഒാരോ മേഖലയെയും എങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് മോേട്ടാർ വാഹന വകുപ്പ്, കെ.എസ്.ആർ.ടി.സി എന്നിവരിൽനിന്ന് വിശദാംശങ്ങൾ ശേഖരിച്ചാണ് സംസ്ഥാനം വിയോജനക്കത്ത് തയാറാക്കിയിരിക്കുന്നത്. അഗ്രഗേറ്റർ ലൈസൻസിെൻറ മറവിൽ വന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ ഏത് റൂട്ടിലും ബസോടിക്കാൻ അനുമതി നല്‍കുന്നതാണ് കേന്ദ്ര ഉത്തരവ്. ദേശസാത്കൃത റൂട്ടിലടക്കം ഇത്തരം ലൈസൻസ് സമ്പാദിച്ച് സ്വകാര്യ കുത്തക കമ്പനികളെത്തിയാൽ കെ.എസ്.ആർ.ടി.സിയുെട നിലനിൽപ്പിനെ തന്നെ കാര്യമായി ബാധിക്കും. ഇൗ സാഹചര്യത്തിൽ അഗ്രഗേറ്റർ ലൈസൻസ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്ന നിലവിലെ സംരക്ഷണത്തെ ബാധിക്കരുതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
22 സീറ്റിൽ കൂടുതലുള്ള എ.സി ബസുകൾക്ക് സംസ്ഥാന സർക്കാർ അനുമതിേയാ പെർമിറ്റോ ഇല്ലാതെ റൂട്ട് ബസായി ഓടാനാകുന്ന കരട് നിയമഭേദഗതി നീക്കത്തിലും സംസ്ഥാനം വിയോജിപ്പ് രേഖപ്പെടുത്തി. 2020 ജനുവരിയിൽ ഇതുസംബന്ധിച്ച് നീക്കമുണ്ടായിരുന്നെങ്കിലും പിന്നീട് കേന്ദ്രം പിന്മാറി.
എന്നാൽ അഗ്രേഗറ്റർ ലൈസൻസ് ഉത്തരവിന് പിന്നാലെ എ.സി ബസുകളുടെ കാര്യത്തിൽ കരട് പ്രസിദ്ധീകരിക്കുകയായിരുന്നു. ആഡംബര എ.സി ബസുകൾക്ക് റൂട്ട് ബസായി ഒാടുന്നതിനുള്ള പ്രധാന തടസ്സം സംസ്ഥാന സർക്കാറിെൻറ സ്റ്റേജ് കാരേജ് പെർമിറ്റ് വേണമെന്നതാണ്. റൂട്ടും സമയവും ടിക്കറ്റ് നിരക്കുമെല്ലാം സ്റ്റേജ് കാരേജ് പെർമിറ്റിനൊപ്പം സർക്കാർ നിശ്ചയിക്കും. പുതിയ ഭേദഗതി വന്നാൽ എ.സി ബസുകൾക്ക് അവർ നിശ്ചയിക്കുന്ന സമയത്ത് ഏത് റൂട്ടിലും പെർമിറ്റില്ലാതെ ഒാടാനാകും. കെ.എസ്.ആർ.ടി.സിക്ക് മാത്രമല്ല, ചെറുകിട ബസ് സ്വകാര്യ ബസ് വ്യവസായത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
വൻകിട ബസ് കമ്പനികൾക്കുവേണ്ടി ദേശാസാത്കൃത റൂട്ടിലടക്കം പുതിയ സ്കീം കൊണ്ടുവരാനുള്ള നീക്കത്തിലും സംസ്ഥാനം വിയോജിപ്പ് രേഖപ്പെടുത്തി. ഒാൺലൈൻ ടാക്സികൾക്ക് സംസ്ഥാനം നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ ഇൗടാക്കാൻ അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.