കേന്ദ്രം ഇന്ധന വില കുറച്ചു, കേരളം കൂട്ടി; കേന്ദ്രത്തിനെതിരെ സമരംചെയ്തവര്‍ മാപ്പു പറയണം -വി.മുരളീധരൻ
text_fieldsതിരുവനന്തപുരം: പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത് കേന്ദ്രസർക്കാറാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിൽ എന്തുകൊണ്ടാണ് ഇന്ധനവില കുറയ്ക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരംചെയ്തവര്‍ മാപ്പു പറയണമെന്നും മുരളീധരൻ പറഞ്ഞു
നികുതി പിരിവിൽ കേരളം വളരെ പിന്നിലാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആൾ നികുതിവെട്ടിച്ച് സ്വർണം കടത്തിയതിന് അന്വേഷണം നേരിടുകയാണ്. അങ്ങനെയുള്ള ഒരാൾ ഉന്നത പദവിയിലിരിക്കുന്ന സംസ്ഥാനത്ത് എങ്ങനെ നികുതി പിരിവ് കാര്യക്ഷമമായി നടപ്പാക്കാനാവുമെന്നും മുരളീധരൻ ചോദിച്ചു.
തോന്നിയപോലെ കടമെടുക്കുന്നതിന് കേന്ദ്രസർക്കാരിന് അനുവദിക്കാനാവില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കിഫ്ബിയുടെ പേരിൽ കടമെടുത്താലും അത് തിരിച്ചടക്കേണ്ടത് സംസ്ഥാന സർക്കാറാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശത്ത് വിനോദസഞ്ചാരത്തിനാണ് കടമെടുത്ത പണം ഉപയോഗിക്കുമെന്നെന്നും മുരളീധരൻ ആരോപിച്ചു.
കേന്ദ്ര നികുതിവിഹിതവും കേന്ദ്രസർക്കാരിന്റെ ഗ്രാന്റും കൃത്യമായി സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. 15-ാം ധനകാര്യ കമ്മീഷന്റെ നിർദേശപ്രകാരമുള്ള മുഴുവൻ തുകയും സംസ്ഥാന സർക്കാരിന് കിട്ടിയിട്ടുണ്ട്. അതിൽ ഒരു രൂപയുടെ പോലും കുറവ് വരുത്തിയിട്ടുല്ലെന്നും വി.മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.