വാക്സിൻ നൽകേണ്ടത് 2.67 കോടിക്ക്; കണക്ക് പുതുക്കി കേന്ദ്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുക്കേണ്ടത് 2.67 കോടി പേർക്കെന്ന് കേന്ദ്രം. 2.87 കോടി പേർക്ക് വാക്സിൻ നൽകണമെന്നാണ് കേന്ദ്രം നേരേത്ത നിശ്ചയിച്ചിരുന്നത്. രജിസ്ട്രാര്‍ ജനറല്‍ ഓഫിസിെൻറയും സെന്‍സസ് കമീഷണറുെടയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും വാക്സിനേഷൻ നൽകേണ്ടവരുടെ എണ്ണം (എസ്റ്റിമേറ്റ് ജനസംഖ്യ) പുതുക്കിയിട്ടുണ്ട്.
ഇതേ മാനദണ്ഡം പാലിച്ച് 18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59നും ഇടക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസ്സിന് മുകളില്‍ 58,53,000 ആയും മാറ്റി. ഇതോടെ സംസ്ഥാനത്തെ വാക്സിനേഷന് ലക്ഷ്യത്തോട് അടുക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന് 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്സിനേഷന് 36.67 ശതമാനമായും (97,94,792) ഉയര്‍ന്നു.
ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,35,49,847 ഡോസ് വാക്സിന് നല്‍കാനായി. അതായത് ഈ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേര്‍ക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന് നല്കാനുള്ളൂ. കോവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിന് എടുക്കേണ്ടതുള്ളൂ. അതിനാല്‍തന്നെ കുറച്ചുപേര്‍ മാത്രേമ ഇനി ആദ്യഡോസ് വാക്സിന് എടുക്കാനുള്ളൂ.
9.79 ലക്ഷം ഡോസ് കൂടി
തിരുവനന്തപുരം: സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്സിന് കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 3,31,610, എറണാകുളം 3,85,540, കോഴിക്കോട് 2,62,220 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്. കൂടുതല്‍ വാക്സിന് ലഭ്യമായതോടെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് എടുക്കാനുള്ള വാക്സിന് ഇപ്പോള്‍ തന്നെ ലഭ്യമാണ്.
വാക്സിനേഷന് ലക്ഷ്യത്തോടടുക്കുന്നതിനാല്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്. ശേഷിക്കുന്നവർ എത്രയും വേഗം വാക്സിന് എടുക്കേണ്ടതാണ്. വാക്സിന് എടുത്താലുള്ള ഗുണഫലങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.