മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചൻ തോമസിന്‍റെ സസ്പെൻഷനിൽ വിശദീകരണം തേടി കേന്ദ്രം
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ േബബി ഡാമിലെ വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസിന്‍റെ സസ്പെൻഷനിൽ വിശദീകരണം തേടി കേന്ദ്രസർക്കാർ. സസ്പെൻഷനിലേക്ക് നയിച്ച കാരണങ്ങൾ അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. ഇൻസ്െപക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എ.കെ മോഹന്തി ചീഫ് സെക്രട്ടറിയോടാണ് വിദശീകരണം തേടിയത്.
സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാറിനുണ്ട്. എന്നാൽ, ഇക്കാര്യം കേന്ദ്രസർക്കാറിനെ അറിയിക്കണമെന്ന ചട്ടമുണ്ട്. സസ്പെൻഷൻ കാലാവധി നീട്ടുകയാണെങ്കിൽ അക്കാര്യം പേഴ്സണൽ മന്ത്രാലയത്തേയും അറിയിക്കണം. എന്നാൽ, ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത വിവരം കേന്ദ്രം അറിഞ്ഞിട്ടില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
നവംബർ 11നാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. സർവീസ് ചട്ടം ലംഘിച്ചെന്നും സർക്കാർ നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ആരോപിച്ചായിരുന്നു സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.