സ്വപ്നയുടെ 'പട്ടിക'യിലുള്ളവരെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർ ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ കേന്ദ്ര ഏജൻസികളുടെ നീക്കം. അതിനായി സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ കോടതിയെ സമീപിക്കും.
ആദ്യം കസ്റ്റംസും പിന്നാലെ, എൻ.െഎ.എയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) ഇൗ നീക്കത്തിലാണ്. തെൻറ ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും കേന്ദ്ര ഏജൻസികൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭരണഘടനാ പദവിയുള്ള ഉന്നതർക്കെതിരെ ഉൾപ്പെടെ സ്വപ്ന മൊഴി നൽകിയെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണസംഘം തുടർ നടപടിക്കൊരുങ്ങുന്നത്. കസ്റ്റംസിെൻറ ചോദ്യം ചെയ്യലിൽ ചില പേരുകൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുമുണ്ട്.
തനിക്ക് വധഭീഷണിയുണ്ടായെന്ന വെളിപ്പെടുത്തലും കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര ഏജന്‍സികളെ കൂടാതെ, വ്യാജരേഖ കേസില്‍ അറസ്റ്റ് ചെയ്യാൻ പൊലീസും വടക്കാഞ്ചേരി ലൈഫ്മിഷൻ കേസില്‍ മൊഴിയെടുക്കാൻ വിജിലന്‍സും ജയിലിലെത്തിയിരുന്നു. ജയില്‍ ഉേദ്യാഗസ്ഥരും സ്വപ്നയെ കാണുന്നുണ്ട്. അതിനാല്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയത് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്നാണ് അവരുടെ വിലയിരുത്തല്‍.
നവംബര്‍ 25ന് മുമ്പ് പലവട്ടം ജയിലിലെത്തിയ നാലംഗ സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന കോടതിയില്‍ പറഞ്ഞത്. അതിനു മുമ്പും ഭീഷണിയുണ്ടായി.
നവംബര്‍ 18നാണ് സ്വപ്നയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശം പുറത്തുവന്നത്. മുമ്പ് ഭീഷണിപ്പെടുത്താന്‍ ജയിലിലെത്തിയവരോ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരോ റെേക്കാഡ് ചെയ്ത ശബ്ദരേഖയിലെ ഒരു ഭാഗം പുറത്തുവിെട്ടന്നാണ് കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ സംശയിക്കുന്നത്. രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിശദ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍.
എന്നാൽ, അന്വേഷണം തുടങ്ങുന്നതിനു മുമ്പേ സ്വപ്നയുടെ ആരോപണങ്ങള്‍ ജയിൽ ഉദ്യോഗസ്ഥർ തള്ളുകയാണ്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നാസുരേഷിനെ പാർപ്പിച്ചിരുന്നത്. അവിടെയെത്തിയ അേന്വഷണ ഉദ്യോഗസ്ഥരുടെയും സന്ദർശകരുടെയും വിവരങ്ങളും ഫോണ്‍ വിളികളുടെ വ്യക്തമായ തെളിവുകളുമുണ്ടെന്ന് ജയിൽവകുപ്പ് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.