വിലക്കുകൾക്കിടെ യൂക്കാലി മരങ്ങൾ നടാൻ കെ.എഫ്.ഡി.ഡിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നൽകി
text_fieldsതിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നൽകിയതോടെ സംസ്ഥാനത്തെ വനം വികസന കോര്‍പറേഷന് (കെ.എഫ്.ഡി.ഡി) കീഴിലുള്ള സ്ഥലങ്ങളില്‍ 2025 വരെ യൂക്കാലി മരങ്ങള്‍ നടും.
മണ്ണില്‍ നിന്നും വന്‍ തോതില്‍ വെള്ളം വലിച്ചെടുക്കുന്ന യൂക്കാലി ഉള്‍പ്പെടെയുള്ളവ നടുന്നത് വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നതിനാല്‍ കെ.എഫ്.ഡി.ഡിക്ക് അവരുടെ പ്ലാന്റേഷനുകളില്‍ യൂക്കാലി നടാമെന്ന വാദമാണ് മുന്നോട്ടുവെക്കുന്നത്.
2021ല്‍ സര്‍ക്കാര്‍ വനനയം പ്രഖ്യാപിച്ചപ്പോള്‍ മാവ്, പ്ലാവ്, മലവേപ്പ്, ഞാവല്‍ തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വനം വികസന കോര്‍പറേഷന് ഇതൊന്നും ബാധകമല്ലാത്ത നിലയിലാണ് അവരുടെ നടപടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.