നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അദാനി ഗ്രൂപ്പിന്‍റെ ക്വാറികൾക്ക് കേന്ദ്ര അംഗീകാരം
text_fieldsതിരുവനന്തപുരം: നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അദാനി ഗ്രൂപ്പിന്‍റെ ക്വാറിക്ക് ദേശീയ വന്യജീവി ബോർഡിന്‍റെ പ്രവർത്തനാനുമതി. നിർദിഷ്ട ക്വാറി യൂനിറ്റ് പരിസ്ഥിതിലോല മേഖലയിൽ അല്ലെന്നും ക്വാറി വന്യജീവി സങ്കേതത്തെയോ സംരക്ഷിത വനമേഖലെയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും കേരളം നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
പരിസ്ഥിതിലോല മേഖല (ഇ.എസ്.ഇ.സെഡ്) വിഷയത്തിൽ കേരളത്തിൽ കടുത്ത ആശങ്കകൾ ഉയരുന്നതിനിടെയാണ് സംസ്ഥാനത്തിെൻറ നിലപാട്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിെൻറ അധ്യക്ഷതയിൽ മേയ് 30ന് ഓൺലൈനായി ചേർന്ന ദേശീയ വന്യജീവി ബോർഡിെൻറ സ്ഥിരംസമിതി യോഗമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിെൻറ (അദാനി വിഴിഞ്ഞം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്) ക്വാറിക്ക് നിശ്ചിത ഉപാധികളോടെ അനുമതി നൽകിയത്.
സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിനുശേഷവും ക്വാറി പ്രവർത്തനം പാടില്ല, മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നടത്തിപ്പുകാർ 10 ലക്ഷം കെട്ടിവെക്കണം, നിബന്ധനകൾ പാലിച്ചുവെന്ന് വ്യക്തമാക്കി കൊണ്ടുള്ള വാർഷിക സർട്ടിഫിക്കറ്റ് ക്വാറി ഉടമ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകണം, ചീഫ് വൈൽഡ് ലൈഫ് വാർഡനും സമാന റിപ്പോർട്ട് കേന്ദ്ര സർക്കാറിന് നൽകണം. തുടങ്ങിയ വ്യവസ്ഥകളാണ്അദാനി ഗ്രൂപ്പിെൻറ ക്വാറി പ്രവർത്തനത്തിന് ദേശീയ വന്യജീവി ബോർഡ് യോഗം നിർദേശിച്ച വ്യവസ്ഥകൾ.
പേപ്പാറ വന്യജീവി സങ്കേതത്തിൽനിന്ന് 5.12 കിലോമീറ്ററും നെയ്യാർ വന്യജീവി സങ്കേതത്തിൽനിന്ന് 6.76 കിലോമീറ്ററും ആകാശദൂരത്തിലാണ് നിർദിഷ്ട ക്വാറി പ്രദേശം സ്ഥിതിചെയ്യുന്നതെന്നും നിർദിഷ്ട പരിസ്ഥിതി ലോല മേഖലയുടെ അതിർത്തിക്ക് പുറത്തുനിന്നുള്ള പ്രദേശമാണ് ക്വാറി പ്രവർത്തിക്കുക എന്നുമാണ് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആഘാതം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക ലഘൂകരണ നടപടികളുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദ്ധതി അനുമതിക്ക് ശിപാർശ നൽകിയത്.
അതേസമയം, മലബാർ, പീച്ചി-വാഴാനി വന്യജീവി സങ്കേതങ്ങൾ, പെരിയാർ കടുവ സങ്കേതം എന്നിവിടങ്ങൾക്ക് സമീപത്ത് മൂന്ന് ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻന്‍റെ ശിപാർശ അടുത്ത യോഗത്തിൽ പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.