Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര ബജറ്റ്:...

കേന്ദ്ര ബജറ്റ്: കേരളത്തിന് ആവശ്യങ്ങൾ നിരവധി

text_fields
bookmark_border
Nirmala Sitharaman
cancel

തി​രു​വ​ന​ന്ത​പു​രം: പ്രീ ​ബ​ജ​റ്റ്‌ ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ധ​ന​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ കേ​ര​ളം മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ:

  • ക​ട​മെ​ടു​പ്പ്‌ പ​രി​ധി ജി.​എ​സ്‌.​ഡി.​പി​യു​ടെ മൂ​ന്ന​ര​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്ത​ണം.
  • ഉ​പാ​ധി​ര​ഹി​ത ക​ട​മെ​ടു​പ്പ്‌ അ​നു​വ​ദി​ക്ക​ണം.
  • കി​ഫ്‌​ബി, പെ​ൻ​ഷ​ൻ ക​മ്പ​നി എ​ന്നി​വ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ടു​ത്ത വാ​യ്‌​പ ഈ ​വ​ർ​ഷ​ത്തെ​യും അ​ടു​ത്ത​വ​ർ​ഷ​ത്തെ​യും ക​ട​പ​രി​ധി​യി​ൽ കു​റ​യ്‌​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം.
  • ജി.​എ​സ്‌.​ടി​യി​ലെ കേ​ന്ദ്ര-​സം​സ്ഥാ​ന നി​കു​തി പ​ങ്കു​വെ​ക്ക​ൽ അ​നു​പാ​തം 60:40 എ​ന്ന​ത്‌ 50:50 ആ​യി പു​ന​ർ​നി​ർ​ണ​യി​ക്ക​ണം.
  • വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​ത്തി​ന്റെ​യും തു​റ​മു​ഖ മേ​ഖ​ല​യു​ടെ​യും വി​ക​സ​ന​ത്തി​ന്‌ കേ​ന്ദ്ര ബ​ജ​റ്റി​ൽ 5000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ്‌ പ്ര​ഖ്യാ​പി​ക്ക​ണം.
  • കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ കേ​ന്ദ്ര വി​ഹി​തം 60ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​ക്ക​ണം.
  • കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി ന​ട​ത്തി​പ്പി​ലും മാ​ന​ദ​ണ്ഡ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്‌ അ​ധി​കാ​രം ഉ​റ​പ്പാ​ക്ക​ണം.
  • ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക്കു​കീ​ഴി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ സം​സ്ഥാ​നാ​ന്ത​ര ച​ര​ക്കു​കൂ​ലി​യും കൈ​കാ​ര്യ​ച്ചെ​ല​വും റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ക​മീ​ഷ​നും വ​ർ​ധി​പ്പി​ക്ക​ണം.
  • ആ​ശ, അം​ഗ​ൻ​വാ​ടി ഉ​ൾ​പ്പെ​ടെ വി​വി​ധ സ്‌​കീം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഓ​ണ​റേ​റി​യം ഉ​യ​ർ​ത്ത​ണം.
  • ക്ഷേ​മ പെ​ൻ​ഷ​ൻ തു​ക​ക​ൾ, സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലെ പാ​ച​ക​ച്ചെ​ല​വ്‌, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഹി​തം തു​ട​ങ്ങി​യ​വ ഉ​യ​ർ​ത്ത​ണം.
  • സ്‌​ക്രാ​പ് പോ​ളി​സി​യു​ടെ ഭാ​ഗ​മാ​യി പൊ​ളി​ക്കേ​ണ്ടി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ക​രം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കേ​ന്ദ്ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണം.
  • എ​യിം​സ്‌, ക​ണ്ണൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് ഇ​ൻ​സി​റ്റി​റ്റ്യൂ​ട്ട്‌ തു​ട​ങ്ങി​യ​വ പ്ര​ഖ്യാ​പി​ക്ക​ണം.
  • റ​ബ​റി​ന്റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം.
  • ത​ല​ശേ​രി–മൈ​സൂ​രു, നി​ല​മ്പൂ​ർ–ന​ഞ്ച​ൻ​ഗോ​ഡ്‌ റെ​യി​ൽ പാ​ത​ക​ളു​ടെ സ​ർ​വേ​യും വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്ക​ലും ആ​രം​ഭി​ക്ക​ണം.
  • കോ​ഴി​ക്കോ​ടി​നെ​യും വ​യ​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തു​ര​ങ്ക പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central BudgetRequirementsKerala News
News Summary - Central Budget-Kerala has many needs
Next Story