താൽകാലിക ആശ്വാസം; കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കേരളത്തിന് കേന്ദ്രസർക്കാർ 1404 കോടി രൂപ അനുവദിച്ചു. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചത്. അധിക നികുതി വിഹിതത്തിൽ ഉൾപ്പെടുത്തിയായിരിക്കും തുക നൽകുക. നിലവിൽ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന നികുതി വിഹിതത്തോടൊപ്പം അധികമായി ഒരു വിഹിതം കൂടി നൽകാനാണ് കേന്ദ്ര തീരുമാനം.
പ്രതിമാസ നികുതി വിഹിതം ഡിസംബർ 11ന് നൽകിയിരുന്നു. ഇതിന്റെ അധിക ഗഡു ആയിട്ടാണിപ്പോൾ പണം അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കുമായിട്ടാണ് തുക. സാമൂഹ്യ പെൻഷന് ഉൾെപ്പടെ കേരളത്തിൽ വലിയ രീതിയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ധനസഹായം.
28 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 72,961.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 24ന് വിവിധ സംസ്ഥാനങ്ങൾക്ക് 72,000 കോടി രൂപ നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ നികുതി വിഹിതം അനുവദിച്ചത്. ഏതാണ്ട് 13,088 കോടി രൂപയാണ് അനുവദിച്ചത്. പശ്ചിമ ബംഗാളിന് 5488 കോടി രൂപയും അനുവദിച്ചും. കേരളത്തിന് നിലവിൽ കിട്ടാനുള്ള 1408 കോടി രൂപയുടെ നികുതി വിഹിതത്തോടൊപ്പം 1404 കോടി രൂപ കൂടി അധിക വിഹിതമായി ലഭിക്കും. നികുതി വിഹിതം വിട്ടുനൽകാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.