കേന്ദ്ര സർക്കാർ മരണവീട്ടിലെ പോക്കറ്റടിക്കാരൻ -റോജി എം. ജോൺ എം.എൽ.എ
text_fieldsതിരുവനന്തപുരം: നിയമസഭയിലും കത്തിപ്പടർന്ന് ഇന്ധനവില വർധന. ബജറ്റ് ചർച്ചയിൽ ജനകീയ പ്രശ്നം എന്ന നിലയിലാണ് വിഷയം പരാമർശിച്ച് തുടങ്ങിയതെങ്കിലും പിന്നീട് ക്രമേണ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലായി ആളിപ്പടരുകയായിരുന്നു. കേന്ദ്ര സർക്കാർ മരണവീട്ടിലെ പോക്കറ്റടിക്കാരനാണെന്നതിൽ ഒരു സംശയവുമില്ലെന്ന് റോജി എം. ജോൺ പറഞ്ഞു.
നരേന്ദ്ര മോദി എണ്ണവിലയിൽ സെഞ്ച്വറി അടിക്കുേമ്പാൾ 'നോൺ സ്ട്രൈക് എൻഡി'ൽ സംസ്ഥാന സർക്കാറാണ്. ഇൗ കൊള്ളയിൽ ഉള്ളിൽ സന്തോഷിക്കുകയാണ് സംസ്ഥാന ധനമന്ത്രി. 23 രൂപയാണ് ലിറ്ററിന് മുകളിൽ സംസ്ഥാനത്തിന് ലഭിക്കുന്നത്. കുറഞ്ഞപക്ഷം ഇൗ അധികവരുമാനം കുറക്കാനുള്ള മനസ്സെങ്കിലും സംസ്ഥാനം കാട്ടണമെന്നും റോജി കൂട്ടിച്ചേർത്തു.
ഇന്ധനവിലയിലെ അധിക നികുതി ഒഴിവാക്കാൻ സംസ്ഥാനം തയാറാകണമെന്ന് അനൂപ് ജേക്കബും ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് തുടങ്ങിവെച്ചത് ബി.ജെ.പി പൂർത്തീകരിക്കുകയാണെന്നും ഇന്ധനവില വർധനയിൽ ഇതാണ് കണ്ടതെന്നും മുഹിസിൻ തിരിച്ചടിച്ചു. മൂന്ന് പതിറ്റാണ്ട് കാലം രാജ്യം ഭരിച്ച കോൺഗ്രസാണ് പെട്രോൾ വില നിർണയാധികാരം കമ്പനികൾക്ക് കൈമാറിയതെന്ന് എം.എസ്. അരുൺകുമാർ പറഞ്ഞു. പിന്നാലെ വന്ന ചേട്ടൻ (എൻ.ഡി.എ) ഡീസലിെൻറ വില നിർണയാധികാരവും എടുത്തുകളെഞ്ഞന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനവിലയുടെ കാര്യത്തിൽ സംസ്ഥാന നികുതി വിഹിതം കുറച്ച് ജനത്തിന് ആശ്വാസമേകാൻ ഉമ്മൻ ചാണ്ടി സർക്കാർ കാട്ടിയ ആർജവം ഇൗ സർക്കാർ എന്തുകൊണ്ട് കാട്ടുന്നില്ലെന്ന് അൻവർ സാദത്ത് േചാദിച്ചു. ഇത്രയധികം വില ഉയർന്നിട്ട് ഒരു പ്രതിഷേധം പോലും കോൺഗ്രസ് നടത്തിയിട്ടുണ്ടോ എന്ന് വി.കെ. പ്രശാന്ത് േചാദിച്ചു. കേന്ദ്രത്തിനെതിരെ യുദ്ധം ജയിക്കാൻ പോയവർ ഇപ്പോഴിവിടെ സമാധാനത്തോടെ ഇരിക്കുകയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.