മന്ത്രി കെ.ടി. ജലീലിെൻറ റഷ്യൻ യാത്രക്ക് കേന്ദ്ര അനുമതി
text_fieldsതിരുവനന്തപുരം: മന്ത്രി ഡോ. കെ.ടി. ജലീലിെൻറ റഷ്യൻ യാത്രക്ക് കേന്ദ്രസർക്കാറിെൻറ അനുമതി. മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ചൈന യാത്രക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത് വിവാദമായതിന് പിന്നാലെയാണ് ജലീലിെൻറ യാത്രക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്.
റഷ്യൻ ഫെഡറേഷനിലെ ബഷ്കോർടോസ്താനിലെ ഉഫയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പെങ്കടുക്കാനാണ് മന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രടോമർജിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും സമ്മേളനത്തിലേക്ക് ക്ഷണമുണ്ട്. ബ്രിക്സ് രാജ്യങ്ങളിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായാണ് ഇൗമാസം 21, 22 തീയതികളിലായി അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ജലീൽ 19ന് നെടുമ്പാേശ്ശരിയിൽനിന്ന് യാത്രതിരിക്കും.
യാത്രക്കായി മന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകിയ വിദേശകാര്യ മന്ത്രാലയം ഡിേപ്ലാമാറ്റിക് പാസ്പോർട്ടും അനുവദിച്ചു.
കഴിഞ്ഞവർഷം സൗദിയിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായപ്പോൾ സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി ജലീൽ അവിടെ സന്ദർശിക്കാൻ അനുമതി തേടിയപ്പോൾ കേന്ദ്രസർക്കാർ നിഷേധിച്ചത് വിവാദമായിരുന്നു. റഷ്യൻ സേമ്മളനത്തിലേക്ക് മന്ത്രി തോമസ് െഎസക്കിന് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിക്ക് അപേക്ഷ നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.