ഇന്ധന വില വർധനവിന് ഉത്തരവാദി കേന്ദ്ര സർക്കാർ -എം.വി ജയരാജൻ
text_fieldsകണ്ണൂർ: സംസ്ഥാന ബജറ്റിൽ സെസ് വർധിപ്പിച്ച് പെട്രോൾ-ഡീസൽ വില രണ്ട് രൂപ കൂടിയതിൽ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി എം.വി ജയരാജൻ. ഇന്ധന വില വർധനവിന് ഉത്തരവാദി കേന്ദ്ര സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ അധികാരത്തിൽ വരുമ്പോൾ പറഞ്ഞത് 50 രൂപക്ക് പെട്രോൾ കൊടുക്കുമെന്നാണ്. പക്ഷേ 100 കടന്നു. കേന്ദ്രത്തിന്‍റെ വില കയറ്റ നടപടികളെ മറച്ചുപിടിച്ച് സംസ്ഥാനം പരിമിതമായ ചില നടപടികൾ സ്വീകരിച്ചതിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകിയുള്ള ബജറ്റ് കൊണ്ടുവരുമ്പോൾ, സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി വിഹിതം നൽകാതിരിക്കുമ്പോൾ പരിമിതമായ ചില നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം ന്യായീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.