കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍: കേന്ദ്ര സർക്കാർ നിലപാട് നിരാശജനകം -മന്ത്രി
text_fieldsതിരുവനന്തപുരം: കാട്ടുപന്നികള്‍ ആവാസ വ്യവസ്ഥയിലെ അവിഭാജ്യഘടകമാണെന്നും അതിനാല്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്‍റെ അപേക്ഷ നിരസിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനം നിരാശജനകമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. കാട്ടുപന്നികള്‍ കടുവകള്‍ക്കും പുലികള്‍ക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാല്‍ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയുടെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ നിശ്ചിതകാലത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ്. നേരേത്ത ആവശ്യപ്പെട്ട പ്രകാരം ഹോട്ട് സ്‌പോട്ട് വില്ലേജുകളുടെ പട്ടികയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതും തള്ളിയതോടെയാണ് 2022 മാര്‍ച്ചില്‍ എ.കെ. ശശീന്ദ്രൻ കേന്ദ്രമന്ത്രിക്ക് കത്തയച്ചത്.
നിയമം അനുവദിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാറിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള കാലാവധി മേയ് മുതല്‍ ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.